ജമ്മുകശ്മീരിൽ ഗവർണർ ഭരണം, ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

Web Desk |  
Published : Jun 20, 2018, 09:45 AM ISTUpdated : Oct 02, 2018, 06:31 AM IST
ജമ്മുകശ്മീരിൽ ഗവർണർ ഭരണം, ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

Synopsis

ജമ്മുകശ്മീരിൽ ഗവർണർ ഭരണം, ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു

ജമ്മു കശ്മീര്‍: ജമ്മുകശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. ഗവ‍ർണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. പിഡിപിയുമായുള്ള ബന്ധത്തിൽ നിന്ന് ബിജെപി പിൻമാറിയതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ​ഗവർണറായ എൻ.എൻ.വോറയുടെ കാലാവധി തീരാൻ ആഴ്ചകൾ ബാക്കിനിൽക്കേയാണ് കശ്മീരിൽ ​ഗവർണർ ഭരണം വരുന്നത്. ഇൗ സാഹചര്യത്തിൽ അദ്ദേഹത്തിന് ആറ് മാസത്തേക്ക് കൂടി അധികാരം നീട്ടിക്കൊടുക്കാൻ സാധ്യതയുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്ത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി