ലൈംഗിക പീഡനം; സര്‍ക്കാരിന് എല്ലാവരെയും സംരക്ഷിക്കാനാകില്ലെന്ന് ബിജെപി നേതാവ്

Web Desk |  
Published : Jun 03, 2018, 09:10 AM ISTUpdated : Jun 29, 2018, 04:25 PM IST
ലൈംഗിക പീഡനം; സര്‍ക്കാരിന് എല്ലാവരെയും സംരക്ഷിക്കാനാകില്ലെന്ന് ബിജെപി നേതാവ്

Synopsis

ഗോവയിലെ ലൈംഗിക പീഡനം ''സര്‍ക്കാരിന് എല്ലാവരെയും സംരക്ഷിക്കാനാകില്ല'' വിവാദ പ്രസ്താവനയുമായി ബിജെപി വനിതാ നേതാവ്

പനാജി: ഗോവയില്‍ ലൈംഗിക പീഡനവും ആക്രമണങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ബിജെപി മന്ത്രിസഭയ്ക്കെതിരെ രംഗത്തെത്തിയിരിക്കെ എല്ലാ പൗരന്മാരെയും സംരക്ഷിക്കാനാകില്ലെന്ന പ്രസ്താവനയുമായി ബിജെപി നേതാവ്. ഗോവയിലെ മഹിളാ മോര്‍ച്ച അധ്യക്ഷ സുലക്ഷണ സാവന്ദ് ആണ് ശനിയാഴ്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി അറിയിച്ചത്. 

മൂന്ന് വിനോദ സഞ്ചാരികള്‍ ബെറ്റല്‍ബാറ്റിം ബീച്ചില്‍ വച്ച് ഇരുപതുകാരിയെ  കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതോടെ ദക്ഷിണ ഗോവയിലെ ബീച്ചില്‍ ടൂറിസ്റ്റുകള്‍ക്ക് രാത്രി സന്ദര്‍ശനത്തിന് വിലക്ക്  ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ വ്യക്തികള്‍ക്കും സംരക്ഷണം നല്‍കാനാകില്ല. എന്നാല്‍ പ്രശ്നത്തില്‍ പെട്ടിരിക്കുന്ന ഒരാളുടെ സംരക്ഷണം മറ്റൊരാള്‍ക്ക് ഏറ്റെടുക്കാനാകും. 

അക്രമികള്‍ക്ക് നേരെ നടപടിയെടുക്കുമെന്നതിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി മുന്നോട്ട് വരാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നുണ്ട്. പെണ്‍കുട്ടികള്‍ തുറന്ന് പറയുന്നതുകൊണ്ടാണ് കൂടുതല്‍ പീഡനങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്നതെന്നും സുലക്ഷണ പറഞ്ഞു. ഒറ്റപ്പെട്ട ബീച്ചുകളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ടൂറിസം വകുപ്പിനോട് വനിതാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുലക്ഷണ വ്യക്തമാക്കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ ദുരന്തം മുൻകൂട്ടി കണ്ട് ഇറാൻ; 3000 പേരോളം മരിച്ചേക്കാമെന്ന് രഹസ്യ മുന്നറിയിപ്പ്; ആയിരം പുതിയ കല്ലറകൾ ഒരുക്കി
വി​ദേശവനിതകളെ കൂട്ടബലാത്സം​ഗം ചെയ്തത് കൊച്ചുമകൻ, പാക് ഉപപ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി; ക്രിപ്റ്റോ പാസ് വേഡ് തട്ടിയെടുക്കാനും നീക്കം