പ്രതിയായ ചെറുമകൻ റാസ ദറിനെ സംരക്ഷിക്കാനായി ഇഷാഖ് ദർ ശ്രമിക്കുന്നതായി ആരോപിച്ചാണ് മന്ത്രിക്കെതിരേ വിവിധ രാഷ്ട്രീയനേതാക്കൾ രം​ഗത്തെത്തിയത്. പാക് ഉപപ്രധാനമന്ത്രിയുടെ വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ എത്രയുംവേ​ഗം പദവിയിൽനിന്ന് രാജിവെക്കണമെന്ന് പാക്കിസ്ഥാനിലെ പാർലമെന്റ് അം​ഗമായ ഫൈസൽ വാവ്ഡ ആവശ്യപ്പെട്ടു.

ഇസ്ലാമാബാദ്: വിദേശവനിതകളെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ കൊച്ചുമകൻ അറസ്റ്റിലായതിന് പിന്നാലെ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ രാജിക്കായി മുറവിളി. കേസിൽ പ്രതിയായ കൊച്ചുമകൻ റാസ ദറിനെ സംരക്ഷിക്കാനായി ഇഷാഖ് ദർ ശ്രമിക്കുന്നതായി ആരോപിച്ചാണ് മന്ത്രിക്കെതിരേ വിവിധ രാഷ്ട്രീയനേതാക്കൾ രം​ഗത്തെത്തിയത്. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ എത്രയുംവേ​ഗം പദവിയിൽനിന്ന് രാജിവെക്കണമെന്ന് പാക്കിസ്ഥാനിലെ പാർലമെന്റ് അം​ഗമായ ഫൈസൽ വാവ്ഡ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഫാമിലി കോർപ്പറേഷൻ പോലെയാണ് പാക്കിസ്ഥാനിൽ ഭരണം നടക്കുന്നതെന്നാണ് ഫൈസലിന്റെ ആരോപണം. വിദേശ എംബസിയുടെ ഇടപെടലിന് ശേഷം മാത്രമാണ് കൂട്ടബലാത്സം​ഗക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്. കൊച്ചുമകൻ കേസിൽ പ്രതിയായിട്ടും ഇഷാഖ് ദറിന് എങ്ങനെയാണ് ലോകത്തിന് മുന്നിൽ പാക്കിസ്ഥാനെ പ്രതിനിധീകരിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. കൂട്ടബലാത്സം​ഗക്കേസ് ലോകത്തിന് മുന്നിൽ പാക്കിസ്ഥാന് കളങ്കമുണ്ടാക്കി. അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാന്റെ പ്രതിച്ഛായയെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ ഇഷാഖ് ദർ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ സാമൂഹികമാധ്യമങ്ങളിലും ഇഷാഖ് ദറിന്റെ രാജി ആവശ്യപ്പെട്ട് നിരവധിപേർ രം​ഗത്തെത്തിയിട്ടുണ്ട്.

നെതർലൻഡ്സ്, വെനസ്വേല സ്വദേശികളായ യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗംചെയ്ത കേസിലാണ് റാസ ദർ ഉൾപ്പെടെ നാലുപ്രതികളെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവ‍ർഷം സിം​ഗപ്പൂരിൽവെച്ച് യുവതികളുമായി പരിചയത്തിലായ റാസ ദർ ഇവരുമായി ക്രിപ്റ്റോ സംബന്ധിച്ച ചില ഇടപാടുകളിൽ ഏർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാൻ സന്ദർശനത്തിനായി യുവതികളെ ക്ഷണിച്ചത്. തുടർന്ന് പാക്കിസ്ഥാനിലെത്തിയ വിദേശവനിതകളെ പ്രതികൾ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സം​ഗം ചെയ്യുകയുമായിരുന്നു. യുവതികളുടെ ക്രിപ്റ്റോ അക്കൗണ്ടിന്റെ പാസ് വേ‍ഡ് കൈക്കലാക്കാനും മോചനദ്രവ്യമായി ഒരുലക്ഷം യുഎസ് ഡോളർ കൈക്കലാക്കാനും ശ്രമമുണ്ടായി. ഇതിനിടെ യുവതികളിലൊരാൾ സ്പെയിനിലുള്ള പിതാവിനെ വിവരമറിയിച്ചു. തുടർന്ന് പിതാവ് എംബസി വഴി പാക്കിസ്ഥാൻ പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് യുവതികളെ മോചിപ്പിച്ചത്.