ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്

By Web DeskFirst Published Mar 28, 2018, 7:13 PM IST
Highlights
  • വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അടുത്ത മാസം ഏഴിനകം വിശദീകരണം നല്‍കണം. 

ദില്ലി: ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്. വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അടുത്ത മാസം ഏഴിനകം വിശദീകരണം നല്‍കണം. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തിലാണ് നടപടി. കൂടാതെ ഫേസ്ബുക്കിൽ നിന്നും നിരവധിപേരുടെ  സ്വകാര്യവിവരങ്ങളും ചോർന്നു. 

കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചെന്ന് മുന്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന്‍റെ നോട്ടീസ് . കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചെന്ന് ക്രിസ്റ്റഫര്‍ വെയ്‍ലി ട്വീറ്റ് ചെയ്തു. 

തീവ്രവാദബന്ധമുളളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. 2007ലാണ് വിവരങ്ങള്‍ ശേഖരിച്ചത്.  നിയോഗിച്ചത് ആരെന്ന് വെയ്‍ലി വെളിപ്പെടുത്തിയില്ല . കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോർത്തൽ വിവാദത്തിലുൾപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ കൂടുതൽ പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജെഡിയുവുമായി സഹകരിച്ചിട്ടുണ്ടെന്ന് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയ്‍ലി വെളിപ്പെടുത്തി.

2010 ലാണ് ജെഡിയുവിന് വേണ്ടി പ്രവർത്തിച്ചത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ചില സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചതായും വെയ്‍ലി വിശദീകരിച്ചു. ഉത്തർ പ്രദേശിലും ബിഹാറിലും തെരഞ്ഞെടുപ്പ് സമയത്ത് ചില സമുദായങ്ങൾക്കിടയിൽ   പ്രവർത്തിച്ചതായും വെയ്‍ലി അറിയിച്ചു. നേരത്തെ കോൺഗ്രസുമായികേംബ്രഡ്ജ് അനലിറ്റിക്ക സഹകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ വിവാദമായിരുന്നു. 

click me!