വത്സൻ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതയിൽ

By Web TeamFirst Published Dec 20, 2018, 1:00 PM IST
Highlights

ഹർജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. മൂഴിയാർ പൊലീസ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ് എടുത്തിരുന്നു.

കൊച്ചി: ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതയിൽ. സന്നിധാനത് സ്ത്രീയെ തടഞ്ഞ കേസിൽ  തലശ്ശേരി സെഷൻസ് കോടതി നൽകിയ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. ഹർജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. 

മൂഴിയാർ പൊലീസ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ് എടുത്തിരുന്നു. ചിത്തിര ആട്ടവിശേഷത്തിന് നവംബർ അഞ്ചിന് സന്നിധാനത്ത് കുഞ്ഞിന് ചോറൂണിനെത്തിയ മൃദുൽ കുമാറിനെയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയെയും 150 സ്വാമിമാർ തടഞ്ഞുവെന്നാണ് കേസ്. കേസിൽ തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്.

click me!