
ദില്ലി: കുറഞ്ഞ ചിലവുള്ള വീടുകൾക്കും ഫ്‌ളാറ്റുകൾക്കും ജിഎസ് ടി നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ചെലവ് കുറഞ്ഞ ഭവന നിർമാണത്തിനുള്ള ജി എസ് ടി ഒരു ശതമാനമാക്കി കുറച്ചു. 45 ലക്ഷം രൂപയിൽ താഴെ നിർമാണ ചെലവ് ഉള്ള വീടുകളാണ് കുറഞ്ഞ ചെലവുള്ള വീടുകൾ എന്ന ഗണത്തിൽ പെടുന്നത്.
നഗര മേഖലയിൽ 60 ചതുരശ്ര മീറ്ററും നഗരങ്ങൾക്ക് പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീർണമുള്ള വീടുകൾക്കാണ് ചെലവു കുറഞ്ഞ ഗണത്തിൽപെട്ട വീടുകൾക്കുള്ള ജി എസ് ടി നിരക്കിലെ ഇളവ് ലഭിക്കുക. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
റിയല്‍ എസ്‌റ്റേറ്റ്, ഭവന നിർമാണ മേഖലകളിൽ പ്രഖ്യാപിച്ച ഇളവുകൾ മധ്യവര്‍ഗത്തിന് വലിയ ആശ്വാസമാകും. നികുതി ഇളവുകൾ സംബന്ധിച്ച് മന്ത്രിതല സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam