
ദില്ലി: 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം. സിമന്‍റിന്‍റെയും മോട്ടോർ വാഹന ഉപകരണങ്ങളുടെ നികുതി കുറച്ചിട്ടില്ലെങ്കിലും വീൽചെയർ ഉൾപ്പടെ ഭിന്നശേഷിയുള്ളവർക്ക് ആവശ്യമായ സാധനങ്ങളുടെ ജി എസ് ടി 28 ൽ നിന്ന് 5 ശതമാനമാക്കി കുറച്ചു.
ജിഎസ്ടിിലെ പരിഷ്കരണം ഇങ്ങനെ
33 ഉല്പങ്ങളുടെ ജി എസ് ടി നിരക്ക് കുറയും
26 ഉല്പന്നങ്ങളുടെ ജി എസ്ടി 12 ശതമാനവും 5 ശതമാനവുമായി കുറയും
7 ഉല്പങ്ങളുടെ ജി എസ് ടി 28 ൽ നിന്ന് 18 ശതമാനമാകും
ടയർ, വി സി ആർ, ബില്ല്യാട്സ്, സ്നൂക്കർ എന്നിവയുടെ നികുതി 28 ൽ നിന്ന് 18 ശതമാനമാക്കി.
വീൽചെയറിന്റെ ജി എസ് ടി 28 ൽ നിനന് 5 ശതമാനമാക്കി. ഭിന്നശേഷിക്കാരുടെ പ്രധാന ആവശ്യമായിരുന്നു ഇത്.
32 ഇഞ്ച് വരെയുള്ള ടിവിയുടെ ജി എസ ടി 28 ൽ നിന്ന് 18 ശതമാനം
സിനിമാ ടിക്കറ്റിന്‍റെ നികുതി കുറച്ചു. നൂറ് രൂപ വരെയുള്ള ടിക്കറ്റിന്‍റെ നികുതി 28ല്‍ നിന്ന് പന്ത്രണ്ടാക്കി. നൂറ് രൂപക്ക് മുകളിലുള്ളത് 18 ശതമാനമാക്കി.
ശീതികരിച്ച പച്ചക്കറിയുടെ നികുതി ഒഴിവാക്കിയിട്ടുണ്ട്.
ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി. ബിസിനസ് ക്ളാസിലും ചാർടേഡ് വിമാനങ്ങളിലും ആണെങ്കിൽ 12 ശതമാനമായിരിക്കും നികുതി.
പുതിയ ലിസ്റ്റ് പ്രകാരം 28 ശതമാനം നികുതിയുള്ള ഉല്‍പന്നങ്ങളുടെ എണ്ണം 28 ആണ്. പുതുക്കിയനിരക്കുകള്‍ ജനുവരി ഒന്നാം തിയതിയാണ് നിലവില്‍ വരിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam