33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു; സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന് ധനമന്ത്രി

Published : Dec 22, 2018, 04:26 PM ISTUpdated : Dec 22, 2018, 05:00 PM IST
33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു; സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന് ധനമന്ത്രി

Synopsis

26 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ൽ നിന്ന് 12ഉം അഞ്ചും ശതമാനമായാണ് കുറയുന്നത്. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്

ദില്ലി: 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സാധാരണക്കാർക്ക് ആവശ്യമായ സാധനങ്ങളുടെ നികുതി കുറച്ചെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്‍ലി അഭിപ്രായപ്പെട്ടു.

ഉപഭോക്തൃ സംസ്ഥാനങ്ങളിലെ നികുതി വരുമാനത്തിൽ വലിയ വർദ്ദനയെന്ന് ധനമന്ത്രി പറഞ്ഞു. സിമന്‍റിന്‍റെയും മോട്ടോർ വാഹന ഉപകരണങ്ങളുടെ നികുതി കുറച്ചാൽ അത് വരുമാനത്തെ ബാധിക്കും. വീൽചെയർ ഉൾപ്പടെ ഭിന്നശേഷിയുള്ളവർക്ക് ആവശ്യമായ സാധനങ്ങളുടെ ജി എസ‌് ടി 28 ൽ നിന്ന് 5 ശതമാനമാക്കി കുറച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി  ബിസിനസ് ക്ളാസിലും ചാർടേഡ് വിമാനങ്ങളിലും ആണെങ്കിൽ 12 ശതമാനമായിരിക്കും നികുതി.

26 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ൽ നിന്ന് 12ഉം അഞ്ചും ശതമാനമായാണ് കുറയുന്നത്. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്