ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ബിജെപി പ്രചരണം കൊഴുക്കുന്നു

Published : Nov 12, 2017, 09:13 AM ISTUpdated : Oct 05, 2018, 01:01 AM IST
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ബിജെപി പ്രചരണം കൊഴുക്കുന്നു

Synopsis

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ കോണ്‍ഗ്രസ് ബിജെപി പ്രചരണം കൊഴുക്കുന്നു.  ദളിത് സമുദായത്തെ കൂടെനിർത്താൽ ദേശീയതലത്തിലുള്ള ദളിത് നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ഇറക്കിയിരിക്കുകയാണ് ബിജെപി. അതേസമയം  വടക്കൻ ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുകയാണ്. 

ദളിത് സമുദായത്തിൽപെട്ട വ്യക്തിയെ എൻഡിഎ രാഷ്ട്രപതിയാക്കിയെന്നും പിന്നാക്ക സമുദായത്തിൽപെട്ടയാളെ ഉപരാഷ്ട്രപതിയാക്കിയെന്നും ബിജെപി അവകാശപ്പെട്ടു. അഹമ്മദിലെ ബെഹ്റാംപുരയിൽ പൊതുയോഗത്തിൽ പങ്കെടുത്ത രാംവിലാസ് പാസ്വാൻ മോദി ദളിതരുടെ ഉന്നമനത്തിനായി പ്രയത്നിക്കുയാണെന്ന് വ്യക്തമാക്കി.

വടക്കൻ ഗുജറാത്തിൽ രാഹുൽ ഗാന്ധിനടത്തുന്ന പര്യടനം ഇന്നും നാളെയും തുടരും. ഡിസംബർ ഒൻപതിന് 89 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പട്ടേൽ വിഭാഗത്തിൽപെട്ട ഇരുപത്തിയഞ്ചോളം പേർക്ക് കോൺഗ്രസ് സീറ്റ് നൽകുമെന്നാണ് സൂചന. അതേസമയം ബിജെപിയുടെ സംസ്ഥാന ലിറ്റിൽ നിന്നും മൂന്ന് ദിവസത്തിനകം കേന്ദ്രനേതൃത്വം അന്തിമ സ്ഥാനാർത്ഥിപട്ടിക തയ്യാറാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ