നാടൻപാട്ട് കലാകാരൻമാരുടെ ദേഹത്ത് കറൻസി നോട്ട് വാരി വിതറി ആരാധകർ

Published : Dec 15, 2018, 05:50 PM ISTUpdated : Dec 15, 2018, 05:59 PM IST
നാടൻപാട്ട് കലാകാരൻമാരുടെ ദേഹത്ത് കറൻസി നോട്ട് വാരി വിതറി ആരാധകർ

Synopsis

നാടൻപാട്ട് കലാകാരൻമാരെ കറൻസി നോട്ട് ഉപയോ​ഗിച്ച് ആരാധകർ അഭിഷേകം ചെയ്തു. ​​ഗുജറാത്തിലെ നവ്സാരിയിലാണ് സംഭവം. ഭക്തർക്കായി ഒരുക്കിയ പരിപാടിയിൽ നാടൻ പാട്ട് അവതരിപ്പിക്കാനെത്തിയ കലാകരൻമാരെയാണ് ആരാധകര്‍ നോട്ട് കെട്ടുകൾകൊണ്ട് അഭിഷേകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

നവ്സാരി: നാടൻപാട്ട് കലാകാരൻമാരെ കറൻസി നോട്ട് ഉപയോ​ഗിച്ച് ആരാധകർ അഭിഷേകം ചെയ്തു. ​​ഗുജറാത്തിലെ നവ്സാരിയിലാണ് സംഭവം. ഭക്തർക്കായി ഒരുക്കിയ പരിപാടിയിൽ നാടൻ പാട്ട് അവതരിപ്പിക്കാനെത്തിയ കലാകരൻമാരെയാണ് ആരാധകര്‍ നോട്ട് കെട്ടുകൾകൊണ്ട് അഭിഷേകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

​ഗുജറാത്തിലെ ​ഗ്രാമപ്രദേശങ്ങളിൽ ഇത്തരത്തിൽ പണം വാരി വിതറുന്ന സംഭവങ്ങൾ സാധാരണയാണ്. പലപ്പോഴും സന്നദ്ധസേവനത്തിന് എന്ന പേരിൽ ശേഖരിക്കുന്ന പണമാണ് പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഉപയോ​ഗിക്കാറുള്ളത്. 

ജൂണിൽ ബിജെപി നേതാവ് ജിത്തു ഭായ് വാ​ഗാനി പങ്കെടുത്ത പരിപാടിയിലും സമാനമായ സംഭവം നടന്നിരുന്നു. നാടൻപാട്ട് കലാകാരനായിരുന്ന ബിജ്രാധൻ ​ഗാധ്വിയുടെ നേർക്കാണ് സംഘാടകർ 10 ന്റെയും  500 ന്റെയും നോട്ടുകളെറിഞ്ഞത്. മെയ് മാസം പ്രശസ്ത നാടൻ പാട്ട് കലാകാരിയായ ​ഗീതാ റബാറിന്റെ ദേഹത്തും നോട്ടുകെട്ടുകൾ വിതറിയിരുന്നു. 50 ലക്ഷത്തോളം രൂപയാണ് അന്ന് ഇതിനായി ചെലവഴിച്ചത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഷമിറക്കാൻ 13കാരനെ മുളവടികളിൽ കെട്ടി ഗംഗാ നദിയിൽ വച്ച് 12 മണിക്കൂർ, ചികിത്സ കിട്ടാതെ ദാരുണാന്ത്യം
കുനോയിൽ വീണ്ടും സന്തോഷവാർത്ത; ഗാമിനി ചീറ്റയ്ക്ക് നാല് കുഞ്ഞുങ്ങൾ!