
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കൊപ്പം. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും ഭരണം നിലനിര്‍ത്തിയ ബിജെപി ഹിമാചല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും 99 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് ബിജെപി ഗുജറാത്തില്‍ ഭരണം ഉറപ്പിച്ചത്. 80 സീറ്റുകളില്‍ ജയിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം കോണ്‍ഗ്രസിനുമുണ്ട്. ഹിമാചലില്‍ നേരത്തെ 26 സീറ്റുകളില്‍ ഒതുങ്ങി നിന്ന ബിജെപിക്ക് 44 സീറ്റുകളുമായി മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് 36 സീറ്റില്‍ നിന്ന് 21-ലേക്ക് ഒതുങ്ങി. അതേസമയം ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ദൂമല്‍ തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.
രാഹുല്‍ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ബലപരീക്ഷണത്തിന് വേദിയായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി. ഒരു ഘട്ടത്തില്‍ ബിജെപിയെ മറികടന്ന് ലീഡ്നില ഉയര്‍ത്തിയ കോണ്‍ഗ്രസ് ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. കഴിഞ്ഞതവണ 61 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് എഴുപതിന് മുകളില്‍ സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് നേരത്തെ 16 സീറ്റുകള്‍ മാത്രമുമുണ്ടായിരുന്ന സൗരാഷ്ട്രാ, കച്ച് മേഖലയിലാണ് കോണ്‍ഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇവിടെ 28 സീറ്റുകളില്‍ കോണ്‍ഗ്രസും 26 സീറ്റുകളില്‍ ബി.ജെ.പിയും ലീഡുയര്‍ത്തി.
ഗ്രാമീണ മേഖലയില്‍ കര്‍ഷകര്‍ സര്‍ക്കാറിനെതിരെ വോട്ട് ചെയ്തപ്പോള്‍ ഒബിസി വിഭാഗം ബിജെപിക്കൊപ്പം നിന്നു. അതേസമയം പട്ടികജാതി വിഭാഗങ്ങള്‍ ബിജെപിയെ കൈവിട്ടു. തെക്കന്‍ ഗുജറാത്തിലെയും മധ്യഗുജറാത്തിലെയും പത്ത് സിറ്റുകള്‍ ബിജെപിക്ക് നിര്‍ണായകമായി. മധ്യഗുജറാത്തില്‍ 32 സീറ്റുകളില്‍ ബിജെപിയും 26 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡുയര്‍ത്തിയത്. വഡോദരയില്‍ ബിജെപി ഒന്പത് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. രാജ്കോട്ടില്‍ ബിജെപി ആറും കോണ്‍ഗ്രസ് രണ്ടും സീറ്റുകള്‍ നേടി.
വടക്കന്‍ ഗുജറാത്തില്‍ 33 മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം നിന്നപ്പോള്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ലീഡുയര്‍ത്തി. ജിഎസ്.ടിയുടെ പേരില്‍ ബിജെപി ഭയന്ന സൂറത്തില്‍ ബിജെപി 12 സീറ്റുകള്‍ സ്വന്തമാക്കി. ഇവിട കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ മാത്രമാണുള്ളത്. അഹമ്മദാബാദില്‍ 21 സീറ്റുകളില്‍ 16ഉം ബിജെപി സ്വന്തമാക്കി. അതേസമയം നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ വദ്‍നഗറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റു. ഇവിടെ കോണ്‍ഗ്രസിന്റെ ഡോ. ആശാ പട്ടേലാണ് വിജയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും പട്ടേല്‍ സമുദായത്തിന്‍റെ എതിര്‍പ്പുകളും മറികടന്ന് തരക്കേടില്ലാത്ത വിജയം കൈവരിച്ചതിന്‍റെ ആവേശത്തിലാണ് ബിജെപി. എന്നാല്‍ പ്രധാനമന്ത്രി മുതലുള്ള കാബിനറ്റ് മന്ത്രിമാര്‍ കിണഞ്ഞ് പരിശ്രമിച്ച ബിജെപി കോട്ടയില്‍ വിള്ളലുണ്ടാക്കാന‍് സാധിച്ചതിന്‍റെ ആശ്വാസം കോണ്‍ഗ്രസിനുമുണ്ട്.
29 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പുതിയ നേട്ടം 19 മണ്ഡലങ്ങളില്‍ ബിജെപിയും നേട്ടമുണ്ടാക്കി
ഗുജറാത്തിലെ വിജായഘോഷം ജമ്മു കാശ്മീരിലും
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഫലം പ്രഖ്യാപിച്ചത് ആറ് സീറ്റുകളില്‍ മാത്രം.
ഇതില്‍ അഞ്ച് സീറ്റുകളില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു
ഗുജറാത്തില്‍ എന്‍.സി.പി ഒരു സീറ്റിലും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ട് സീറ്റുകളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു
ഗുജറാത്തിലെ രാധന്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍പേഷ് താക്കൂറിന് വിജയം
ആകെ ലഭിച്ചത് 63172 വോട്ട്. തോല്‍പിച്ചത് ബിജെപിയുടെ സോലന്‍കി ലവിങ്ജി മുജിജി താക്കൂറിനെ
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിങ് മുന്നേറുന്നു
കോണ്‍ഗ്രസ് നേതാവ് തുഷാര്‍ ചൗധരി മുന്നില്‍
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിങ് മുന്നേറുന്നു
ഹിമാചല്‍പ്രദേശ് ലീഡ് നില
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 43
കോണ്‍ഗ്രസ് - 22
മറ്റുള്ളവര്‍ - 03
ഗ്രാമീണ മേഖലയില്‍ കര്‍ഷകര്‍ സര്‍ക്കാറിനെതിരെ വോട്ട് ചെയ്തു
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 109
കോണ്‍ഗ്രസ് - 71
മറ്റുള്ളവര്‍ - 02
നേതൃത്വത്തിന്‍റെ വിജയമെന്ന് യോഗി ആദിത്യനാഥ്
സമവാക്യങ്ങള്‍ മാറി മറഞ്ഞു
കച്ച്, സൗരാഷ്ട്ര മേഖലകളില്‍ 28 സീറ്റുകളില്‍ കോണ്‍ഗ്രസും 26 സീറ്റുകളില്‍ ബി.ജെ.പിയും
പട്ടികജാതി വിഭാഗങ്ങള്‍ ബി.ജെ.പിയെ കൈവിട്ടു
വടക്കന്‍ ഗുജറാത്തില്‍ 34 സീറ്റുകള്‍ക്ക് ബി.ജെ.പിക്ക് ഒപ്പം. കോണ്‍ഗ്രസിന് 24 സീറ്റുകളില്‍ ലീഡ്
രാജ്കോട്ടില്‍ ബിജെപിക്ക് ആറ് സീറ്റും കോണ്‍ഗ്രസിന് രണ്ടും
വഡോദരയില്‍ ബിജെപിക്ക് 9 സീറ്റുകള്‍. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം
ജി.എസ്.ടിയുടെ പേരില്‍ ബിജപി ഭയന്നിരുന്ന സൂറത്തില്‍ ബി.ജെ.പിക്ക് 13 സീറ്റുകള്‍ കിട്ടി. ഇവിടെ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ മാത്രം
രാജ്കോട്ടില്‍ ബിജെപിക്ക് ആറ് സീറ്റും കോണ്‍ഗ്രസിന് രണ്ടും
ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലും വര്‍ദ്ധനവ്
49.2 ശതമാനം വോട്ടുകളും ബി.ജെ.പിക്ക്
ഹിമാചല്‍ പ്രദേശില്‍ ബിജെപി ചരിത്രവിജയത്തിലേക്ക്
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 44
കോണ്‍ഗ്രസ് - 21
മറ്റുള്ളവര്‍ - 03
ഗുജറാത്തില്‍ ലീഡുയര്‍ത്തി ബിജെപി
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 108
കോണ്‍ഗ്രസ് - 72
മറ്റുള്ളവര്‍ - 02
നരേന്ദ്ര മോദിയുടെ ജന്മദേശത്ത് ബിജെപിക്ക് തോല്‍വി
വദ്‍നഗറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റു. കോണ്‍ഗ്രസിന്റെ ഡോ. ആശാ പട്ടേലിന് വിജയം
ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ഇരു പാര്‍ട്ടികള്‍ക്കും 10 സീറ്റുകള്‍ വീതം
ഹിമാചലില്‍ ബിജെപി ചരിത്ര വിജയത്തിലേക്ക്
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക്. 68 സീറ്റുകളില്‍ 45ലും ലീഡ് ചെയ്യുന്നു
ഹിമാചലിലെ ബിജെപി ആസ്ഥാനത്തും വിജയാഘോഷം
പട്ടേല്‍ സമുദായം എതിരായപ്പോള്‍ ആദിവാസി വിഭാഗങ്ങളും നഗര മേഖലകളും ബി.ജെ.പിക്ക് ഒപ്പം നിന്നു
ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 102
കോണ്‍ഗ്രസ് - 78
മറ്റുള്ളവര്‍ - 02
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓദ്യോഗിക ലീഡ് നില
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 101
കോണ്‍ഗ്രസ് - 74
മറ്റുള്ളവര്‍ - 06
സെന്‍സെക്‌സ് 300 പോയന്റും നിഫ്റ്റി 95 പോയന്റും ഉയര്‍ന്നു
പട്ടേല്‍ പ്രക്ഷോഭം ഘടകമല്ലെന്ന് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
ഹിമാചലിലെ തിയോഗ് മണ്ഡലത്തിൽ സിപിഎം മുന്നിൽ
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 101
കോണ്‍ഗ്രസ് - 79
മറ്റുള്ളവര്‍ - 02
സൗരാഷ്‌ട്രയിലും കച്ചിലും കോണ്‍ഗ്രസ് മുന്നേറ്റം
പട്ടേൽ മേഖലകളിൽ കോൺഗ്രസ് മുന്നേറ്റം
വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം .
നഗരമേഖലകളില്‍ ബിജെപി നേട്ടമുണ്ടാക്കി.
അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നീ നഗരങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം
ഭോപ്പാലില്‍ ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങി
ഹിമാചലില്‍ വിജയമുറപ്പിച്ച് ബിജെപി
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 43
കോണ്‍ഗ്രസ് - 21
മറ്റുള്ളവര്‍ - 04
ബി.ജെ.പിയുടെ ലീഡ് നില മാറി മറിയുന്നു
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 103
കോണ്‍ഗ്രസ് - 77
മറ്റുള്ളവര്‍ - 02
ദക്ഷിണ ഗുജറാത്തും മദ്ധ്യഗുജറാത്തും ബി.ജെ.പി നേടി
ഗുജറാത്തില്‍ ആറാം തവണയും ബി.ജെ.പി അധികാരത്തിലേക്ക്
ബിജെപിയുടെ ലീഡ് ഉയര്‍ന്നു
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 108
കോണ്‍ഗ്രസ് - 75
മറ്റുള്ളവര്‍ - 01
ഗുജറാത്തില്‍ ലീഡ് നിലയില്‍ ചെറിയ മാറ്റം
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 106
കോണ്‍ഗ്രസ് - 75
മറ്റുള്ളവര്‍ - 01
ഹിമാചലില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക്
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 41
കോണ്‍ഗ്രസ് - 24
ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥി വിജയ് റൂപാണി വിജയിച്ചു
രാജ്കോട്ട് വെസ്റ്റില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിജയത്തിലേക്ക്
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസിന്റെ ഇന്ദ്രാനിൽ രാജ്‍ഗുരുവിനെ പരാജയപ്പെടുത്തിയത്.
ഹിമാചലില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക്
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 43
കോണ്‍ഗ്രസ് - 22
മറ്റുള്ളവര്‍ - 03
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 49 ശതമാനം. കോണ്‍ഗ്രസിന് 42 ശതമാനം
ഗുജറാത്തില്‍ ആറാം തവണയും ബി.ജെ.പി അധികാരത്തിലേക്ക്
106 സീറ്റുകള്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസിന് 75 സീറ്റുകള്‍
മദ്ധ്യ ഗുജറാത്തില്‍ ബി.ജെ.പിക്ക് ആധികാരിക ലീഡ്
അഹമ്മദാബാദില്‍ ബി.ജെ.പിക്ക് സമ്പൂര്‍ണ്ണ ആധിപത്യം
ഹിമാചലിലെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിന്നില്‍
ബി.ജെ.പി വീണ്ടും നില മെച്ചപ്പെടുത്തുന്നു
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 107
കോണ്‍ഗ്രസ് - 74
മറ്റുള്ളവര്‍ - 01
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പിന്നിൽ
ബി.ജെ.പി ലീഡ് വീണ്ടും കുറയുന്നു
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 103
കോണ്‍ഗ്രസ് - 76
മറ്റുള്ളവര്‍ - 3
ഹിമാചല്‍ പ്രദേശ് ലീഡ് നില
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 39
കോണ്‍ഗ്രസ് - 25
മറ്റുള്ളവര്‍ - 04
രാജ്കോട്ട് വെസ്റ്റില്‍ ഇപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം
ജിഗ്നേഷ് മേവാനി ഇപ്പോഴും മുന്നില്‍
വീരഭദ്ര സിങും മകന്‍ വിക്രമന്‍ സിങും മുന്നില്‍
ഗുജറാത്തില്‍ ബിജെപി ലീഡ് നിലനിര്‍ത്തുന്നു
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 106
കോണ്‍ഗ്രസ് - 73
മറ്റുള്ളവര്‍ - 03
ഹിമാചലിലും ബിജെപി
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 40
കോണ്‍ഗ്രസ് - 24
വിജയ് റുപാണിക്ക് 7600 വോട്ടിന്‍റെ ലീഡ്
ഓഹരി വിപണി കരകയറുന്നു
ബി.ജെ.പി ലീഡ് ഉയര്‍ത്തിയതോടെ ഓഹരി വിപണികളും തിരിച്ച് കയറുന്നു
സെന്‍സെക്‌സും നിഫ്റ്റിയും കനത്ത നഷ്‌ടത്തില്‍നിന്ന് നേട്ടത്തിലേക്ക്. സെന്‍സെക്‌സ് 45 പോയന്റും നിഫ്റ്റി 20 പോയന്റും ഉയര്‍ന്നു.
ബി.ജെ.പി ശക്തമായ നിലയിലേക്ക് നീങ്ങുന്നു
ആദിവാസി മേഖലകളിലും ബി.ജെ.പി മുന്നിലേക്ക്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് സ്വാധീനം നഷ്ടമായി
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 105
കോണ്‍ഗ്രസ് - 74
മറ്റുള്ളവര്‍ - 03
ഹിമാചല്‍ പ്രദേശ് ലീഡുയര്‍ത്തി ബിജെപി
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 39
കോണ്‍ഗ്രസ് - 25
മറ്റുള്ളവര്‍ -04
സൂറത്തിലെ പട്ടേല്‍ വിഭാഗത്തിന്റെയും ബി.ജെ.പിയുടെയും എതിര്‍പ്പ് ബി.ജെ.പി അതിജീവിച്ചു
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 98
കോണ്‍ഗ്രസ് - 80
മറ്റുള്ളവര്‍ - 4
രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്
ഗുജറാത്ത് - 98
ഹിമാചല്‍ - 40
ഹിമാചല്‍ പ്രദേശില്‍ ബിജെപി മുന്നേറ്റം തുടരുന്നു
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 40
കോണ്‍ഗ്രസ് - 24
മറ്റുള്ളവര്‍ - 04
ഗുജറാത്തില്‍ ബിജെപിയുടെ ഗണപത് വാവസ പിന്നില്‍
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 94
കോണ്‍ഗ്രസ് - 84
മറ്റുള്ളവര്‍ - 4
ഗുജറാത്തില്‍ കോണ്‍ഗ്രസും നില മെച്ചപ്പെടുത്തുന്നു. വ്യത്യാസം 10 സീറ്റുകളുടെ മാത്രം
ഗുജറാത്തില്‍ ബി.ജെ.പിയുടെ വിജയ് രൂപാണി പിന്നിലേക്ക്
ഹിമാചലില്‍ ബി.ജെ.പി നേതാവ് അനില്‍ ശര്‍മ്മയും പിന്നിലേക്ക്
ബി.ജെ.പി പിന്നിലേക്ക് കോണ്‍ഗ്രസിന്റെ തേരോട്ടം
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 169/182
കോണ്‍ഗ്രസ് - 88
ബി.ജെ.പി - 77
മറ്റുള്ളവര്‍ - 04
പ്രവചനങ്ങള്‍ നിഷ്പ്രഭമാക്കി ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നിലേക്ക്
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 168/182
കോണ്‍ഗ്രസ് - 86
ബി.ജെ.പി - 79
മറ്റുള്ളവര്‍ - 04
ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 162/182
ബി.ജെ.പി - 88
കോണ്‍ഗ്രസ് - 70
മറ്റുള്ളവര്‍ - 4
ഹിമാചല്‍ പ്രദേശില്‍ ബിജെപി ലീഡ് മെച്ചപ്പെടുത്തുന്നു
ആകെ സീറ്റുകള്‍ - 31/68
ബി.ജെ.പി - 18
കോണ്‍ഗ്രസ് - 11
മറ്റുള്ളവര്‍ - 2
കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുന്നു
ആകെ സീറ്റുകള്‍ - 160/182
ബി.ജെ.പി - 90
കോണ്‍ഗ്രസ് - 65
മറ്റുള്ളവര്‍ - 5
വടക്കന്‍ ഗുജറാത്തില്‍ ബി.ജെ.പിയുടെ തേരോട്ടം
കച്ച്, സൗരാഷ്ട്ര മേഖലയില്‍ നേട്ടം കോണ്‍ഗ്രസിന്
ഗുജറാത്തില്‍ ബി.ജെ.പി നേതാവ് ജിത്തുഭായ് വഘാനി മുന്നില്‍
ഹിമാചല്‍ പ്രദേശിലും ബിജെപി മുന്നേറുന്നു
ആകെ സീറ്റുകള്‍ - 26/68
ബി.ജെ.പി - 16
കോണ്‍ഗ്രസ് - 10
ഗുജറാത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 152/182
ബി.ജെ.പി - 92
കോണ്‍ഗ്രസ് - 58
ദക്ഷിണ ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ എതിര്‍പ്പ് ബി.ജെ.പി മറികടന്നു
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തത് മൂന്ന് സീറ്റുകള്‍ മാത്രം
ഗുജറാത്തില്‍ കഴിഞ്ഞ തവണ വിജയിച്ച 15 സീറ്റുകളില്‍ ബി.ജെ.പി പിന്നില്‍
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 71
കോണ്‍ഗ്രസ് -47
ഹിമാചല്‍ പ്രദേശ് ലീഡ് നില
ആകെ സീറ്റുകള്‍ - 12/68
ബി.ജെ.പി - 8
കോണ്‍ഗ്രസ് -4
കോണ്‍ഗ്രസ് വീണ്ടും നില മെച്ചപ്പെടുത്തുന്നു
ബി.ജെ.പി - 55
കോണ്‍ഗ്രസ് - 38
ഗുജറാത്തില്‍ ബി.ജെ.പിക്ക് തൊട്ടുപിന്നാലെ കോണ്‍ഗ്രസും
ബി.ജെ.പി - 54
കോണ്‍ഗ്രസ് - 37
ഗുജറാത്തില്‍ ബി.ജെ.പി ലീഡുയര്‍ത്തുന്നു
ബി.ജെ.പി - 55
കോണ്‍ഗ്രസ് - 38
ഗുജറാത്തില്‍ ബിജെപിക്ക് നേട്ടം
അഹമ്മദാബാദ് ബി.ജെ.പി തൂത്തുവാരുന്നു ആകെ ഫല സൂചനകള്‍ പുറത്തുവന്ന അഞ്ച് സീറ്റുകളിലും ബി.ജെ.പി മൂന്നില്‍
അഹമ്മദാബാദ് അടക്കമുള്ള നഗര കേന്ദ്രങ്ങളില്‍ ബി.ജെ.പി മുന്നില്‍
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 48
കോണ്‍ഗ്രസ് - 31
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം
ആകെ സീറ്റുകള്‍ - 68
ബി.ജെ.പി - 2
കോണ്‍ഗ്രസ് -2
ഗുജറാത്ത് ലീഡ് നില
ആകെ സീറ്റുകള്‍ - 182
ബി.ജെ.പി - 4
കോണ്‍ഗ്രസ് - 1
ഗുജറാത്തിലെ ആദ്യ സൂചനകള്‍: ബി.ജെ.പിയും 3-2 എന്ന നിലയില്‍
ഗുജറാത്ത്: ആദ്യ ഫല സൂചനകളില്‍ ബി.ജെ.പിക്ക് നേട്ടം
വോട്ടെണ്ണുന്നതിന് മുന്‍പേ സത്യപ്രതിജ്ഞക്ക് സ്റ്റേഡിയം ബുക്ക് ചെയ്ത് ബി.ജെ.പി
ഹിമാചല്‍ ഗുജറാത്ത് തിരഞെടുപ്പ് ഫലം ഉടന്‍ അറിയാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam