
ദില്ലി: സെപ്റ്റംബർ അഞ്ചിന് കസ്റ്റഡിയിലെടുത്ത സജ്ഞീവ് ഭട്ടിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കരുതെന്ന ഗുജറാത്ത് സർക്കാരിന്റെ ഉത്തരവിനെതിരെ പരമോന്നത നീതിപീഠം. ഇത് സത്യമാണെങ്കിൽ വളരെ ഗുരുതരമായെ തെറ്റാണെന്നും ഗുജറാത്ത് സർക്കാർ മറുപടി നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. സാധാരണ പ്രതികൾ കോടതിയിലെത്താറുണ്ട്. എന്നാൽ പ്രതിയാണെന്ന് ആരോപിച്ചിരിക്കുന്ന ആളുടെ ഭാര്യയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സാധാരണ പൗരൻ നീതി ആവശ്യപ്പെട്ടാൽ അത് സാധിച്ചു കൊടുക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വെള്ളിയാഴ്ചയ്ക്കകം കേസില്‍ വിശദീകരണം നല്‍കാമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്താഗി കോടതിയെ അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. ബിജെപി സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകനായിരുന്നു സജ്ഞീവ് ഭട്ട്. ഇരുപത്തിരണ്ട് വർഷം മുമ്പുള്ള കേസിൻമേലാണ് മുൻ ഐപിഎസ് ഓഫീസറായ സജ്ഞീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം ഗുജറാത്ത് പൊലീസ് ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam