സംവരണ വർധന; രാജസ്ഥാനിൽ ഗുജ്ജറുകളുടെ ട്രെയിൻ തടയൽ സമരം രണ്ടാം ദിവസവും തുടരുന്നു

Published : Feb 09, 2019, 04:01 PM IST
സംവരണ വർധന; രാജസ്ഥാനിൽ ഗുജ്ജറുകളുടെ ട്രെയിൻ തടയൽ സമരം രണ്ടാം ദിവസവും തുടരുന്നു

Synopsis

സമരത്തെ തുടർ‍ന്ന് സവായ്  മധോപുർ ജില്ലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 14 ട്രെയിനുകൾ റദ്ദാക്കുകയും നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ചെയ്തു. 

രാജസ്ഥാൻ: സംവരണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ ഗുജ്ജറുകൾ നടത്തുന്ന ട്രെയിൻ തടയൽ പ്രതിഷേധം രണ്ടാം ദിനവും തുടരുന്നു.  ഗുജ്ജർ നേതാവ് കിരോരി സിങ് ബൈൻസ്ലയുടെ നേതൃത്വത്തിൽ അഞ്ച് പിന്നോക്ക വിഭാഗ സമുദായാങ്ങളിലെ അംഗങ്ങളാണ് റെയിൽപാതകൾ ഉപരോധിച്ച് പ്രതിഷേധിക്കുന്നത്.

സമരത്തെ തുടർ‍ന്ന് സവായ്  മധോപുർ ജില്ലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 14 ട്രെയിനുകൾ റദ്ദാക്കുകയും നാല് ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ചെയ്തു. അതീവ പിന്നോക്ക സമുദായങ്ങളെന്ന നിലയിൽ ഈ സമുദായങ്ങൾക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി  ഉയർത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സവായ് മധോപുരിൽ നിന്ന് തലസ്ഥാനമായ ജയ്പുരിലേക്ക് റെയിൽവെ ട്രാക്കിലൂടെ 150 കിലോ മീറ്റർ നടന്നുപോകാനാണ് സമരക്കാരുടെ തീരുമാനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും