
ജിദ്ദ: ഹജ്ജ് നിയമലംഘനങ്ങള്‍ തടയാന്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും മക്കയിലും പരിശോധന കര്‍ശനമാക്കി. അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പലരും ഇതിനകം പിടിയിലായി. അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയും കണ്ടെത്താനായി ശക്തമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും, മക്കയില്‍ താമസിക്കുന്നവര്‍ക്കും,മക്കയില്‍ ജോലി ചെയ്യുന്നവര്‍ക്കും മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ മക്കയില്‍ പ്രവേശിക്കാം.
അല്ലാത്ത പക്ഷം പ്രവേശന കവാടങ്ങളില്‍ വെച്ച് തടയും. അനുമതി പത്രമില്ലാത്തവര്‍ക്ക് യാത്രാ സഹായം ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനകം ചെക്ക്‌പോയിന്റില്‍ പിടിയിലായി. ഇഖാമ നമ്പര്‍ രേഖപ്പെടുത്തി പലരെയും തിരിച്ചയച്ചു. ഹറമിന്റെ ചുറ്റുഭാഗത്ത് യാത്രക്കാരുള്ള വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ കയറ്റിയതിനും വാഹനത്തിനു കേടുപാടുകള്‍ ഉള്ളതിനാലും പല വാഹനങ്ങളും പിടിച്ചിടുകയും പിഴ ഈടാക്കുകയും ചെയ്ത അനുഭവം ഇതിനകം പല മലയാളികള്‍ക്കും ഉണ്ടായി.
നിയമലംഘകര്‍ക്കെതിരെ തടവ്, പിഴ, നാടു കടത്തല്‍, പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തല്‍, വാഹനം കണ്ടു കെട്ടല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചാല്‍ ഒരു യാത്രക്കാരന് അമ്പതിനായിരം റിയാല്‍ എന്ന തോതില്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. കൂടാതെ വാഹനം കണ്ടു കെട്ടുന്നതോടൊപ്പം ആറു മാസത്തെ തടവും അനുഭവിക്കേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam