ഇറാനിൽ നിന്നുള്ള തീർത്ഥാടകർ ഈ വർഷവും ഹജ്ജ് കർമ്മത്തിൽ നിന്ന് വിട്ടു നിന്നേക്കും

Published : Jan 01, 2017, 07:21 PM ISTUpdated : Oct 05, 2018, 02:18 AM IST
ഇറാനിൽ നിന്നുള്ള  തീർത്ഥാടകർ ഈ വർഷവും ഹജ്ജ് കർമ്മത്തിൽ നിന്ന് വിട്ടു നിന്നേക്കും

Synopsis

ഹജ്ജ് കരാറില്‍ സൗദിയും ഇറാനും തമ്മില്‍ ധാരണയിലെത്താത്തതിനാല്‍ കഴിഞ്ഞ ഹജ്ജിനു ഇറാനില്‍ നിന്നും തീര്ഥാടകര്‍ ഉണ്ടായിരുന്നില്ല. തങ്ങളുടെ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പരിഗണനയും പ്രാര്‍ത്ഥനാ സൗകര്യങ്ങളും നല്കണമെന്ന ആവശ്യം സൗദി അംഗീകരിച്ചിരുന്നില്ല. അടുത്ത ഹജ്ജുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്കായി ഇറാന്ഉള്പ്പെടെ എണ്പത് രാജ്യങ്ങളുടെ പ്രതിനിധികളെ ക്ഷണിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ്സാലിഹ് ബന്തന്അറിയിച്ചു.

ഇറാനില്‍ നിന്നും ഇതുവരെ അനുകൂലമായ പ്രതികരണം ലഭിച്ചിട്ടില്ല. അടുത്ത ഹജ്ജ് വേളയിലും ഇറാനില്നിന്നുള്ള തീര്ഥാടകര്വിട്ടു നില്ക്കുമെന്നാണ് ഇത് നല്കുന്ന സൂചന. എന്നാല്സൗദി അറേബ്യ ആരെയും ഹജ്ജ് നിര്വഹിക്കുന്നതില്നിന്ന് തടയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇറാന്ഉള്പ്പെടെ എല്ലാ രാജ്യങ്ങളില്നിന്നുമുള്ള ഹജ്ജ് ഉംറ തീര്ഥാടകരെയും  സൗദി സ്വാഗതം ചെയ്യുന്നു.

സുരക്ഷിതവും സമാധാനപരവുമായി കര്മങ്ങള്നിര്വഹിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. അടുത്ത ഹജ്ജ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളുമായി മന്ത്രി ചര്ച്ച നടത്തും. പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങള്, സര്വീസ് ഏജന്സികളുടെ സേവനങ്ങള്, തീര്ഥാടകരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്ചര്ച്ച ചെയ്യും. ഹജ്ജ് നിര്വഹിക്കുന്നതിന് ആര്‍ക്കും വിലക്കേര്പ്പെടുത്തിയിട്ടില്ലെന്നു സൗദി ഗ്രാന്ഡ്മുഫ്തി ഷെയ്ഖ്അബ്ദുല്അസീസ്ആല് ഷെയ്ഖും അറിയിച്ചു. ഹജ്ജിനിടെ കുഴപ്പം ഉണ്ടാക്കുന്നവരെ മാത്രമാണ് തടയുന്നത്. നിയമാനുസൃതം ഹജ്ജ് നിര്വഹിക്കുന്ന എല്ലാവരെയും രാജ്യം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു
നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് അവാര്‍ഡുകള്‍, അഞ്ജു രാജിനും കെഎം ബിജുവിനും പുരസ്കാരം