ഹജ്ജ് മെട്രോ സർവീസ് വിപുലീകരിക്കണമെന്ന് നിർദേശം

Published : Jan 07, 2017, 06:38 PM ISTUpdated : Oct 05, 2018, 03:29 AM IST
ഹജ്ജ് മെട്രോ സർവീസ് വിപുലീകരിക്കണമെന്ന് നിർദേശം

Synopsis

ജിദ്ദ: ഹജ്ജ് മെട്രോ സർവീസ് കൂടുതൽ വിപുലീകരിക്കണമെന്ന് മക്കാ വികസന സമിതിയുടെ നിർദേശം. കുറ്റമറ്റ രീതിയിൽ കഴിഞ്ഞ വർഷം മെട്രോ സർവീസ് നടത്തിയതായി സമിതി പറഞ്ഞു. 3,11,000 തീര്‍ഥാടകര്‍ ആണ് കഴിഞ്ഞ ഹജ്ജ് വേളയില്‍ ശായിര്‍ ട്രെയിന്‍ എന്നറിയപ്പെടുന്ന ഹജ്ജ് മെട്രോ സര്‍വീസില്‍ യാത്ര ചെയ്തത്. അഞ്ചു ദിവസത്തെ സര്‍വീസില്‍ ഒരു തരത്തിലുള്ള സാങ്കേതിക തകരാറും റിപ്പോര്‍ട്ട് ചെയ്തില്ല. മെട്രോ സര്‍വീസ് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് മക്കാ വികസന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് സമര്‍പ്പിച്ചു. മെട്രോ ടിക്കറ്റ് ലഭിച്ച എല്ലാ യാത്രക്കാരും കഴിഞ്ഞ തവണ ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി. മുന്‍വര്‍ഷം ഉണ്ടായ മിനാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെട്രോയില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകരുടെ എണ്ണം കുറച്ചിരുന്നു. മെട്രോ സര്‍വീസ് വിപുലീകരിച്ചു കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം ഒരുക്കണമെന്ന് മക്കാ വികസന സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. മെട്രോ ലൈനുകളുടെയും ട്രെയിനുകളുടെയും എണ്ണം വര്‍ധിപ്പിക്കണം. അനധികൃതമായി മെട്രോയില്‍ യാത്ര ചെയ്യുന്നത് തടയുക.

ട്രെയിനില്‍ കയറ്റാനായി തീര്‍ഥാടകരെ ഗ്രൂപ്പുകളായി തരം തിരിക്കുന്നത് കുറ്റമറ്റതാക്കുക, സ്റ്റേഷനിലേക്കുള്ള വഴികളില്‍ വെയിലേല്‍ക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കുക, തണുത്ത വെള്ളം സ്പ്രേ ചെയ്യുക തുടങ്ങിയവയും നിര്‍ദേങ്ങളില്‍ ഉണ്ട്. മിന, അറഫ, മുസ്ദലിഫ എന്നീ ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ജമ്രാ പാലത്തിലേത് ഉള്‍പ്പെടെ ഒമ്പത് സ്റ്റേഷനുകള്‍ ഉണ്ട്. മെട്രോയില്‍ യാത്ര ചെയ്ത തീര്‍ഥാടകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 74 ശതമാനവും സര്‍വീസില്‍ പൂര്‍ണ സംതൃപ്തരാണ്. 18 ശതമാനം ആവറേജ് എന്നും ഏഴു ശതമാനം തൃപ്തികരമല്ല എന്നുമാണ് സര്‍വെയില്‍ പറഞ്ഞത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'
55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്