സിപിഎമ്മിന്‍റെ ഹലാല്‍ ഫായിദക്കെതിരെ മുസ്ലിം ലീഗ്

Published : Dec 25, 2017, 07:13 PM ISTUpdated : Oct 05, 2018, 01:18 AM IST
സിപിഎമ്മിന്‍റെ ഹലാല്‍ ഫായിദക്കെതിരെ മുസ്ലിം ലീഗ്

Synopsis

കോഴിക്കോട്: ഇസ്ലാമിക് ബാങ്കിങ് മോഡലില്‍ സിപിഎം ആരംഭിച്ച പുതിയ സഹകരണ പ്രസ്ഥാനമായ ഹലാല്‍ ഫായിദക്കെതിരെ മുസ്ലിം ലീഗ്. ഇസ്ലാമിക് ബാങ്കിങ് രീതിയില്‍ ബാങ്ക് പ്രവര്‍ത്തിക്കാനുള്ള സിപിഎം നീക്കം പ്രായോഗികമാകില്ലെന്ന് ലീഗ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ സൂചനയെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം തന്നെ എല്ലാം നിയമപ്രകാരം ആയിരിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന സംസ്ഥാനത്തെ തന്നെ പുതിയ സഹകരണ സംരംഭമാണിത്. ഇസ്ലാമിക് ബാങ്കിങ് രീതി പിന്‍തുടരുന്ന പലിശരഹിത ബാങ്കാണ് ഹലാല്‍ ഫായിദ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇസ്ലാമിക രീതിയിലുള്ള ഒരു ബാങ്കിങ് സമ്പ്രദായം തുടങ്ങുന്നതിന് പിന്നിലെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനെതിരെ ബിജെപി നേരത്തെ തന്നെ പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കുതിച്ചുയർന്ന് നിരക്ക്, യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റുകൾക്ക് 45 ശതമാനം വരെ വർധന; യാത്രക്കാർ കൂടി
ഹാൻ്റ വൈറസ്: ക്രൂയിസ് കപ്പലിൽനിന്ന് ഇടയ്ക്ക് യാത്ര അവസാനിപ്പിച്ച് ഇറങ്ങിയവരെ തിരിച്ചറിയാൻ ശ്രമം; രോഗബാധിതരുമായി സമ്പർക്കമുണ്ടായോ?