ഹനുമാന്‍ ലോകത്തെ ആദ്യ ആദിവാസി നേതാവെന്ന് ബിജെപി എംഎല്‍എ

Web Desk |  
Published : May 27, 2018, 03:31 PM ISTUpdated : Jun 29, 2018, 04:05 PM IST
ഹനുമാന്‍ ലോകത്തെ ആദ്യ ആദിവാസി നേതാവെന്ന് ബിജെപി എംഎല്‍എ

Synopsis

ഹനുമാന്‍ ലോകത്തെ ആദ്യ ആദിവാസി നേതാവ് വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ജയ്പൂര്‍: ഹൈന്ദവ ദൈവമായ ഹനുമാന്‍ ലോകത്തെ ആദ്യ ആദിവാസി നേതാവെന്ന് ബിജെപി എംഎല്‍എ. ഹനുമാന്‍ ആദിവാസി നേതാവാണെന്നും ലോകത്തെ ആദ്യ ആദിവാസി നേതാവായ ഹനുമാനാണ് ശ്രീരാമന്റെ വനവാസ കാലത്ത് അദ്ദേഹത്തിന് സഹായമൊരുക്കിയതെന്നും രാജസ്ഥാനിലെ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞു. 

വനവാസകാലത്ത് ചിത്രകൂടത്തില്‍നിന്ന് തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന രാമനെ സഹായിച്ചത് ഹനുമാനാണ്. രാമനില്‍നിന്ന് പരിശീലനം നേടിയ ഹനുമാന്‍ സഹായത്തിനായി ഒരു വലിയ സേനയെ സജ്ജമാക്കുകയും ചെയ്തിരുന്നു. 

ഏപ്രില്‍ 2 ന് നടത്തിയ ഭാരത് ബന്ദില്‍ ഹനുമാന്റെ ചിത്രം ഉപയോഗിച്ചത് ശരിയായില്ല. ഭീം റാവു അംബേദ്കറുടെ പ്രതിമയ്ക്ക് താഴെ ഹനുമാന്റെ ചിത്രം പ്രതിഷ്ഠിച്ചത് തെറ്റായെന്നും അഹൂജ വ്യക്തമാക്കി. ലോകത്ത് ആകമാനം ഹനുമാനെ ആരാധിക്കുന്ന 40 ലക്ഷം അമ്പലങ്ങളുണ്ടെന്നും അഹൂജ അവകാശപ്പെട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കായലിന് കുറുകെ കേരളത്തിലെ ഏറ്റവും വലിയ പാലം; 7 ദിവസത്തെ വമ്പൻ ആഘോഷം നടത്തും, പെരുമ്പളം പാലം ഉദ്ഘാടനം ഉടനെന്ന് ദലീമ എംഎൽഎ
400 മീറ്റർ യാത്രയ്ക്ക് അമേരിക്കൻ യുവതിയോട് വാങ്ങിയത് 18,000 രൂപ; ടാക്സി ഡ്രൈവറെ പിടികൂടി മുംബൈ പൊലീസ്