
തിരുവന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടികളില്‍ മാറ്റങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു.
ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ 1 9/11/18 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ഇന്ന് നടക്കാനിരുന്ന വയനാട് ജില്ലാ സ്കൂൾ കലോത്സവം നാളെത്തേക്ക് (ഞായർ) മാറ്റി.
ഇന്ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ തിങ്കളാഴ്ചത്തേക്ക് മാറ്റി.
കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു.
താമരശേരി താലൂക്കിൽ ഇന്ന് നടത്താൻ തീരുമാനിച്ച ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റിവെച്ചതായി തഹസിൽദാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.