
കോഴിക്കോട്: വടകര നിയോജകമണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ തുടരുന്നു. കടകള്‍ അടഞ്ഞുകിടക്കുകയാണ്. സിപിഎമ ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന വടകരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ഇന്നലെ ബോംബേറുണ്ടായിരുന്നു.
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങള്‍ക്കും ബോംബേറിനുമെതിരെ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിയ്ക്ക് തുടങ്ങിയ ഹര്‍ത്താലില്‍ കടകള്‍ അടഞ്ഞ് കിടക്കുകയാണ്. ഇതുവരെ അക്രമസംഭവങ്ങളൊന്നും നടന്നിട്ടില്ല. പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഒരാഴ്ചയോളമായി സിപിഎം ബിജെപി സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെയാണ് ഹര്‍ത്താല്‍. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന് ഇരു നേതൃത്വങ്ങളെയും അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎമ ബ്രാഞ്ച് സെക്രട്ടറി ചോറോട് മോഹനന്‍രെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍റെ വീടും ആക്രമിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam