രോഗികൾക്ക് രക്തം നൽകാൻ പോയവരെ ആക്രമിച്ച് ജീപ്പ് തകർത്തു; പാലക്കാട് പൊതുകിണറ്റില്‍ മാലിന്യം തള്ളി

Published : Jan 03, 2019, 11:04 AM IST
രോഗികൾക്ക് രക്തം നൽകാൻ പോയവരെ ആക്രമിച്ച് ജീപ്പ് തകർത്തു; പാലക്കാട് പൊതുകിണറ്റില്‍ മാലിന്യം തള്ളി

Synopsis

കണ്ണൂരിലെ തണല്‍ വീട് എന്ന വൃദ്ധ മന്ദിരത്തിലെ വാഹനമാണ് തകര്‍ത്തത്. കോഴിക്കോട് ഒരു രോഗിക്ക് രക്തം നല്‍കാനായി പോകവെ ആണ് ആക്രമിച്ചത്.

കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം തുടരുകയാണ്. കണ്ണൂരില്‍ രോഗികള്‍ക്ക് രക്തം നല്‍കാന്‍ പോയവരെ തടഞ്ഞ് ജീവ് തകര്‍ത്തു. കണ്ണൂർ താളിക്കാവിൽ ബിജെപി ഓഫീസിനു മുന്നിലാണ് ഹര്‍ത്താലനുകൂലികള്‍ സന്നദ്ധ സംഘടനയുടെ ജീപ്പ് തകർത്ത് രോഗികൾക്ക് രക്തം നൽകാൻ പോയവരെ ആക്രമിച്ചത്. തണല്‍ വീട് എന്ന വൃദ്ധ മന്ദിരത്തിലെ വാഹനമാണ് തകര്‍ത്തത്.

കോഴിക്കോട് ഒരു രോഗിക്ക് രക്തം നല്‍കാനായി പോകവെ ആണ് ആക്രമിച്ചത്. ജീപ്പിന്‍റെ താക്കോലും വാഹനത്തിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുകളും അക്രമി സംഘം പിടിച്ചുകൊണ്ട് പോയി. സംഭവത്തില്‍ യുവമോര്‍ച്ച നേതാവടക്കം പൊലീസ് പിടിയിലായി. 
 
പാലക്കാട്  അകത്തേത്തറ പണ്ടാരക്കളത്ത് കോളനിയില്‍ ഹര്‍ത്താലനുകൂലികള്‍ 40 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുകിണറിൽ മാലിന്യം തള്ളി.  സിപിഎമ്മിന് വൻ സ്വാധീനമുള്ള കോളനിയാണിത്. കിണറ്റില്‍ മാലിന്യം തള്ളിയതോടെ കുടിവെള്ളമില്ലാതെ വലയുകയാണ് കോളനിവാസികള്‍. കോളനിക്ക് മുന്നിൽ സ്ഥാപിച്ച ഡിവൈഎഫ്ഐ സി പി എം കൊടിമരങ്ങളും അക്രമികള്‍ നശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ ലോക്കൽ കേന്ദ്രങ്ങളിൽ ഇന്ന് രാത്രി സിപിഎമ്മിൻ്റെ പന്തം കൊളുത്തി പ്രകടനം; പ്രതിഷേധം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ
ബസ് സര്‍വീസിന്‍റെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കൊലപാതകം; റിജു വധക്കേസിൽ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും