തിരൂരില്‍ ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചതായി പരാതി

Published : Oct 18, 2018, 03:41 PM ISTUpdated : Oct 18, 2018, 03:46 PM IST
തിരൂരില്‍ ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചതായി പരാതി

Synopsis

മലപ്പുറം തിരൂര്‍ വെട്ടത്ത് ഗർഭിണിയെയും ഭര്‍ത്താവിനെയും ഹർത്താൽ അനുകൂലികൾ മദ്ദിച്ചതായി പരാതി.  പരിക്കേറ്റ നിഷയേയും ഭർത്താവ് രാജേഷിനേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം: തിരൂര്‍ വെട്ടത്ത് ഗർഭിണിയെയും ഭര്‍ത്താവിനെയും ഹർത്താൽ അനുകൂലികൾ മദ്ദിച്ചതായി പരാതി.  വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി.

ബൈക്കില്‍ വരികയായിരുന്ന ദമ്പതികളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ബൈക്ക് മറിച്ചിടാന്‍ ശ്രമിച്ചുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഭാര്യയേയും തന്നെയും സംഘം കൈയേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു. എന്‍ഡിഎ പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ താനൂരിലും ആക്രമണമുണ്ടായിരുന്നു. സമരാനുകൂലികള്‍ നടത്തിയ കല്ലേറില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ