
ദില്ലി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ധവാൻ അഭ്യർത്ഥിച്ചു. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ധവാൻ പ്രക്ഷോഭത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
നമ്മുടെ യുവാക്കളാണ് ഈ രാജ്യത്തിന്റെ ഭാവി.അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിനോടൊപ്പം തന്നെ, ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷമയോടെ കാത്തിരിക്കണം. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിലും ഭരണകൂടത്തിലും വിശ്വാസമർപ്പിക്കാനും നമ്മൾ തയ്യാറാകണം. ഏതൊരു വെല്ലുവിളിക്കും ക്ഷമയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യ എപ്പോഴും മുന്നോട്ട് കുതിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും-ശിഖർ ധവാൻ കുറിച്ചു.
Humare youth humare desh ka future hain. Unke sapnon ko samajhna zaroori hai par saath hi, mushkil waqt mein patience rakhna aur desh ki institutions aur sarkar par bharosa banaye rakhna bhi utna hi zaroori hai.
Mera maanna hai ki har challenge ka solution patience se nikalta…— Shikhar Dhawan (@SDhawan25) July 23, 2026
ധവാന് മുൻപ് പ്രമുഖ ക്രിക്കറ്റ് താരം യുവരാജ് സിംഗും ഒളിംപിക്സ് സ്വർണ്ണമെഡൽ ജേതാവ് അഭിനാവ് ബിന്ദ്രയും വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം രാഷ്ട്രീയത്തിന് അതീതമായ കാര്യമാണെന്ന് അഭിനവ് ബിന്ദ്ര പറഞ്ഞു. നീറ്റ്-യു.ജി 2026 പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ ആരംഭിച്ച സമരം കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലാണ് രാജ്യ തലസത്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം അരങ്ങേറുന്നത്.
ഭാവിയിൽ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കുക. പരീക്ഷാ ക്രമക്കേടുകൾ കാരണം വലഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂൺ 20-ന് ജന്തർ മന്തറിൽ ആരംഭിച്ച പ്രക്ഷോഭം ജൂലൈ 20-ലെ 'ചലോ പാർലമെന്‍റ്' മാർച്ചിന് ശേഷമാണ് കൂടുതൽ ശക്തമായത്. തുടർന്ന് ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുകയായിരുന്നു.
പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നുണ്ട്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നത് വരെ ഉപവാസം അവസാനിപ്പിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam