സ്കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കി; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പത്തൊമ്പതുകാരി

Published : Sep 05, 2018, 11:46 PM ISTUpdated : Sep 10, 2018, 04:04 AM IST
സ്കൂളില്‍ നിന്ന്  തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കി;  കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പത്തൊമ്പതുകാരി

Synopsis

സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ നിന്നാണ് പതിനാലുകാരിയായ അബിഗാള്‍ ഹെര്‍നാന്‍ഡസിനെ അയാള്‍ തട്ടിക്കൊണ്ടു പോയത്. അബിഗാളിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയെങ്കിലും ഷിപ്പിങ് കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച അവളെ കണ്ടെത്താന്‍ അവര്‍ ഒമ്പത് മാസം സമയമെടുത്തു.  

ന്യൂ ഹാംപ്ഷെയര്‍: സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ നിന്നാണ് പതിനാലുകാരിയായ അബിഗാള്‍ ഹെര്‍നാന്‍ഡസിനെ അയാള്‍ തട്ടിക്കൊണ്ടു പോയത്. അബിഗാളിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയെങ്കിലും ഷിപ്പിങ് കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച അവളെ കണ്ടെത്താന്‍ അവര്‍ ഒമ്പത് മാസം സമയമെടുത്തു.  അയാളുടെ അടിമയായി കഴിയേണ്ടി വന്ന അവസ്ഥയെക്കുറിച്ച് കോടതിയില്‍ വിശദീകരിച്ചപ്പോള്‍ പലപ്പോഴും അവള്‍ വിതുമ്പി. നഥാനിയേല്‍ കിബ്ബി എന്ന മുപ്പത്തൊമ്പതുകാരനാണ് അബിഗാളിനെ തട്ടിക്കൊണ്ട് പോയത്. 

കണ്ടെയ്നറില്‍ നിന്ന് പുറത്ത് പോകാതിരിക്കാന്‍ നായകളെ കെട്ടുന്ന ബെല്‍റ്റുകള്‍ ഉപയോഗിച്ച് കഴുത്തും കൈ കാലുകളും ബന്ധിക്കും. ലൈംഗികമായി ദുരുപയോഗിക്കും. കിബ്ബിയെ യജമാനന്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. വിസമ്മതിച്ചാല്‍ നേരിടേണ്ടി വരുന്ന ക്രൂര പീഡനങ്ങളെ ഭയന്ന് അങ്ങനെ ചെയ്യേണ്ടി വന്നെന്ന് അബിഗാള്‍ പറഞ്ഞു. പലപ്പോഴും ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കും. മരിച്ചാല്‍ മതിയെന്ന് ആഗ്രഹിച്ച സമയമായിരുന്നു അതെന്ന്  അബിഗാള്‍ കോടതിയില്‍ പറഞ്ഞു. വീട്ടുകാര്‍ക്ക് കിബ്ബി പറയുന്ന രീതിയില്‍ കത്തെഴുതേണ്ടി വന്നതിനെക്കുറിച്ചും അവള്‍ കോടതിയില്‍ പറഞ്ഞു.

ക്രൂര പീഡനങ്ങള്‍ നേരിട്ട് ആരെയും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ആയിരുന്ന അബിയെ സാധാരണ നിലയിലേക്ക് മടക്കിയെത്തിക്കാന്‍ ഏറെ പരിശ്രമങ്ങള്‍ വേണ്ടി വന്നിരുന്നു. ലൈംഗികാതിക്രമത്തിന് കേസെടുത്ത നഥാനിയല്‍ ഇനിയുള്ള കാലം ജയിലില്‍ തന്നെ കഴിയേണ്ടി വരുമെന്ന് കോടതി കേസില്‍ ശിക്ഷ  വിധിച്ചു. അമേരിക്കയിലെ ന്യൂ ഹാപ്ഷെയറ്‍ കോടതി 45 വര്‍ഷത്തെ കഠിന തടവാണ് നഥാനിയേലിന് കോടതി വിധിച്ചത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്കക്ക് പിന്നാലെ ഇന്ത്യക്ക് ഇരുട്ടടി നൽകി മറ്റൊരു രാജ്യം, 50 ശതമാനം നികുതി ചുമത്തി, ചൈനയും പാടുപെടും
'അത് വെറുമൊരു സെൽഫിയല്ല, ആയിരം വാക്കുകൾ സംസാരിക്കുന്നു'; അമേരിക്കയിൽ ചർച്ചയായി മോദി-പുടിൻ സെൽഫി, ട്രംപിന് രൂക്ഷ വിമർശനവും