സമുദ്രത്തില്‍ നിന്നും ​ഗവേഷകർക്ക് കിട്ടിയത് വിചിത്രജീവിയുടെ പേടിപ്പെടുത്തുന്ന രൂപം; വൈറലായി വീഡിയോ

Published : Oct 23, 2018, 08:33 PM IST
സമുദ്രത്തില്‍ നിന്നും ​ഗവേഷകർക്ക് കിട്ടിയത് വിചിത്രജീവിയുടെ പേടിപ്പെടുത്തുന്ന രൂപം; വൈറലായി വീഡിയോ

Synopsis

സമുദ്രത്തിനടിയില്‍ മാത്രം കാണപ്പെടുന്ന തലയില്ലാത്ത ‘ഹെഡ്‍ലെസ് ചിക്കന്‍ മോണ്‍സ്റ്റര്‍’ എന്ന് വിളിപ്പേരുളള ജീവിയാണിത്. സീ കുക്കുമ്പര്‍ എന്ന നാമത്തിൽ അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം എനിപ്നിയാസ്റ്റസ് എക്സീമിയ എന്നാണ്.  

അന്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ നിന്നും പകര്‍ത്തിയ വിചിത്രജീവിയുടെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയന്‍ സമുദ്ര ഗവേഷകര്‍ പുറത്തുവിട്ടു. സമുദ്രത്തിനടിയില്‍ മാത്രം കാണപ്പെടുന്ന തലയില്ലാത്ത ‘ഹെഡ്‍ലെസ് ചിക്കന്‍ മോണ്‍സ്റ്റര്‍’ എന്ന് വിളിപ്പേരുളള ജീവിയാണിത്. സീ കുക്കുമ്പര്‍ എന്ന നാമത്തിൽ അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം എനിപ്നിയാസ്റ്റസ് എക്സീമിയ എന്നാണ്.

സമുദ്രത്തിനടിയിലും ഉപയോ​ഗിക്കാൻ കഴിയുന്ന ക്യാമറ സംവിധാനം ഉപയോ​ഗിച്ചാണ് ഹെഡ് ലെസ്സ് ചിക്കന്‍ മോണ്‍സ്റ്ററിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇതാദ്യമായാണ് ദക്ഷിണ സമുദ്രത്തിൽ ഹെഡ് ലെസ്സ് ചിക്കന്‍ മോണ്‍സ്റ്ററിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. നേരത്തെ മെക്സിക്കൻ ഉൾക്കടലിൽനിന്നാണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തുകയും ആദ്യമായി ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.  

തലയില്ലാത്ത രൂപാകൃതിയും കടും ചുവപ്പുനിറവുമുള്ള ഹെഡ് ലെസ്സ് ചിക്കന്‍ മോണ്‍സ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുകയാണ്. 2017ല്‍ അന്റാര്‍ട്ടിക്കയിലെ കിഴക്കന്‍ സമുദ്രങ്ങളിലാണ് ഹെഡ് ലെസ്സ് ചിക്കന്‍ മോണ്‍സ്റ്ററിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കടലിന്റെ ആഴം കുറഞ്ഞ ഭാഗത്ത് 6000 മീറ്റർ ആഴത്തിലാണ് ഇവയെ സാദാരണയായി കാണപ്പെടുന്നത്.   
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ