
ബീജിംഗ്: ഒരാഴ്ച്ചയോളം തുടർച്ചയായി മൊബൈല്‍ ഫോൺ ഉപയോഗിച്ച യുവതിയുടെ കൈവിരലുകള്‍ ചലിപ്പിക്കാൻ കഴിയാതെയായെന്ന് റിപ്പോർട്ട്. ചൈനീസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുനാന്‍ പ്രവിഷ്യയിലെ ചാംങ്ഷയിലാണ് സംഭവം. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലിയില്‍ നിന്നും ഒരാഴ്ച്ച അവധി എടുത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് യുവതി ഫോണ് ദീർഘ നേരം ഉപയോഗിച്ചത്. ഉറങ്ങുമ്പോൾ മാത്രമാണ് യുവതി ഫോൺ കൈയിൽനിന്നും മാറ്റിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവതിക്ക് വലതു കൈയിലെ വിരലുകള്‍ വേദനിക്കുകയും വിരലുകള്‍ ഫോണ്‍ പിടിച്ച രീതിയില്‍ ആകുകയും ചെയ്തു. വിരലുകള്‍ മടക്കാനോ അനക്കാനോ കഴിഞ്ഞിരുന്നില്ല. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരോ രീതിയിൽ വിരലുകൾ ചലിപ്പിക്കാതെ വയ്ക്കുമ്പോൾ അനുഭവപ്പെടുന്ന റ്റെനോസിനോവിറ്റിസാണ് യുവതിക്ക് അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ യുവതിയുടെ കൈവിരലിന്റെ അനക്കം തിരികെ കൊണ്ടു വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam