പാക് സൈനികരുടെ തലവെട്ടാറുണ്ട്; പക്ഷെ പ്രദര്‍ശിപ്പിക്കാറില്ല: പ്രതിരോധ മന്ത്രി

By Web TeamFirst Published Sep 18, 2018, 9:27 AM IST
Highlights

2016ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ പാകിസ്താന്‍ ഒരു പാഠം പഠിച്ചുവെന്നും മന്ത്രി പറഞ്ഞു

ദില്ലി: ഇന്ത്യന്‍ സൈനികര്‍ പാകിസ്താന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്ന് പറഞ്ഞ് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നാല്‍ എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു‍. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

പാകിസ്താന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍ ബി ജെ പി പറഞ്ഞിരുന്നു. ഇത് ശരിക്കും സംഭവിക്കുന്നുണ്ടോ? 

തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നുമായിരുന്നു നിര്‍മലയുടെ മറുപടി.. 2016ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ പാകിസ്താന്‍ ഒരു പാഠം പഠിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ ഇല്ലാതാക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

click me!