അജയ് മാക്കൻ ദില്ലിയിലെ കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചു

Published : Sep 18, 2018, 09:18 AM ISTUpdated : Sep 19, 2018, 09:28 AM IST
അജയ് മാക്കൻ ദില്ലിയിലെ കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചു

Synopsis

ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് താൻ രാജി വയ്ക്കുന്നതെന്ന് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ​ഗാന്ധിയെ അറിയിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. എന്നാൽ രാജി ഇതുവരെ സ്വീകരിച്ചതായി അറിയാൻ സാധിച്ചിട്ടില്ല. 


ദില്ലി: ദില്ലി കോൺ​ഗ്രസ് അധ്യക്ഷൻ അജയ് മാക്കൻ രാജിവച്ചു. മുൻ പാർലമെന്റ് അം​ഗമായ അജയ് മാക്കൻ  2015 മുതൽ കോൺ​ഗ്രസ് പാർട്ടിയുടെ തലപ്പത്തുണ്ട്. ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് താൻ രാജി വയ്ക്കുന്നതെന്ന് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ​ഗാന്ധിയെ അറിയിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ പറയുന്നു. എന്നാൽ രാജി ഇതുവരെ സ്വീകരിച്ചതായി അറിയാൻ സാധിച്ചിട്ടില്ല. ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അജയ് മാക്കൻ. 

കഴിഞ്ഞ ആഴ്ച  അജയ് മാക്കൻ തന്റെ തീരുമാനം രാഹുൽ ​ഗാന്ധിയെ അറിയിച്ചതായി മറ്റ് കോൺ​ഗ്രസ് നേതാക്കൾ വെളിപ്പെടുത്തുന്നു. പദവിയിൽ തുടരാൻ പാർട്ടി നേതൃത്വം അജയ് മാക്കനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അർവിന്ദ് സിം​ഗ് ലവ്ലിയെ  മാറ്റിയാണ് അജയ് മാക്കൻ ദില്ലിയിലെ കോൺ​ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫസ്റ്റ് എസി കൂപ്പ ഹണിമൂൺ സ്യൂട്ടായി, ട്രെയിനിലെ മധുവിധുവിൽ പണി കിട്ടിയത് ടിടിഇക്ക്, അലങ്കരിച്ച ആൾക്കെതിരേയും കേസ്
വിട്ടുകിട്ടണമെന്ന് യുഎസ്; നിയമവശങ്ങൾ പഠിക്കുമെന്ന് ഇന്ത്യ: ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ പുതിയ വഴിത്തിരിവ്