'മതിയെടാ ചെറുക്കാ, ഇനി പാടിയാല്‍ ഞാന്‍ കരഞ്ഞു പോകും'; വൈറലായി അമ്മയുടെ പാട്ട്- വീഡിയോ

Published : Jan 31, 2019, 10:11 AM ISTUpdated : Jan 31, 2019, 10:33 AM IST
'മതിയെടാ ചെറുക്കാ, ഇനി പാടിയാല്‍ ഞാന്‍ കരഞ്ഞു പോകും'; വൈറലായി അമ്മയുടെ പാട്ട്- വീഡിയോ

Synopsis

മലയാളികൾക്ക് എത്ര കേട്ടാലും മതി വരാത്ത 'അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി...’ എന്ന ​ഗാനമാണ് ഈ അമ്മ പാടുന്നത്. 

അമ്മമാരുടെ പാട്ട് കേൾക്കാൻ എല്ലാവർക്കും കൊതിയാണ്. അവരുടെ സ്നേഹവും വാത്സല്യവും എല്ലാം ആ പാട്ടുകളിൽ തുളുമ്പി നിൽക്കും. അത്തരത്തിൽ ഒരമ്മ മകന് വേണ്ടി പാടിയ പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മലയാളികൾക്ക് എത്ര കേട്ടാലും മതി വരാത്ത 'അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി...’ എന്ന ​ഗാനമാണ് ഈ അമ്മ പാടുന്നത്. മകന് വേണ്ടിയാണെങ്കിലും ആ ​ഗാനം കേട്ടിരുന്നത് സൈബർ ലോകം മുഴുവനുമായിരുന്നു. വെള്ളം ചൂടാക്കുന്നതിനിടയിൽ തീയുടെയും പുകയുടെയും ഇടയിൽ ഇരുന്നാണ് അമ്മ പാടുന്നത്. 

പാട്ടിന് മുൻപും പിൻപും എരിയുന്ന തീയ്ക്ക് മുന്നിലിരുന്ന് ഈ അമ്മ പറഞ്ഞ വാക്കുകളും ഉള്ളിലെവിടയോ നീറ്റലുളവാക്കുന്നുണ്ട്. മകൻ ഒത്തിരി തവണ നിർബന്ധിച്ചിട്ടാണ് അമ്മ പാടുന്നത്. 'മതിയെടാ ചെറുക്കാ, ഇനി പാടിയാൽ ഞാൻ കരഞ്ഞു പോകും. ഇതൊന്നും ഒരു പാട്ടല്ല മക്കളെ, ജീവിതമാണ്. ഈ പാട്ടൊക്കെ ഓരോ ജീവിതമാണ്. ജീവിതം വച്ച് കളിക്കുന്നവർക്ക് വേണ്ടിയുള്ള പാട്ടുകളാ. ജീവിതത്തിൽ ആരെയും ചതിക്കാൻ പാടില്ല. ആരെയും.. അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള പാട്ടാ ഇത്. പക്ഷേ ഇങ്ങനെയാെന്നുമല്ല പാടേണ്ടത്. വീട്ടിൽ കിടന്ന് മോങ്ങുന്ന എനിക്കൊന്നും പാട്ട് പറഞ്ഞിട്ടില്ല..’പാട്ടിനൊപ്പം അമ്മ മകനോട് പറഞ്ഞ ഈ വാക്കുകളിൽ എവിടെയോ നീറുന്നൊരോർമ്മ കിടപ്പുണ്ട്. ഈ വാക്കുകൾ തന്നെയാണ് സൈബർ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നതും.

എന്തായാലും ഈ അമ്മപ്പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പാട്ടും അമ്മയുടെ വാക്കുകളും സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43കാരി വീണ്ടും ഒളിച്ചോടി, ഇത്തവണ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം, പരാതിയുമായി ഭർത്താവ്
ഭര്‍ത്താവിനെ തള്ളിയിട്ട് മുകളില്‍ കയറി നെഞ്ചില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, എല്ലാം ക്യാമറയില്‍ -വീഡിയോ