കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By Web TeamFirst Published Aug 8, 2018, 11:23 PM IST
Highlights

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പൂര്‍ണ്ണമായും ഇടുക്കി, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ചില താലൂക്കളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പൂര്‍ണ്ണമായും ഇടുക്കി, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ചില താലൂക്കളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളേജ്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ എ.ആർ. അജയകുമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എന്നാല്‍, പരീക്ഷകള്‍ (ഹയര്‍ സെക്കൻഡറി, കോളേജ്) മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലെ മുഴുവൻ വിദ്യാലയങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി നാളെ പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. അതേസമയം, നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ററി ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ മാറ്റിവച്ചു. 

 

click me!