ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.15 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 2.15 നാണ് നിവേദ്യം. ചന്ദ്രഗ്രഹണം ആയതിനാൽ അന്നു വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും. പൊങ്കാല അർപ്പിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് 2ന് മകം ദർശനത്തിനായി നട തുറക്കും. രാത്രി 9.30 വരെ ഭക്തർക്ക് മകം തൊവാൻ സമയം ക്രമീകരിച്ചിട്ടുണ്ട്. സർവാഭരണ വിഭൂഷിതയായി വില്വാമംഗലം സ്വാമിയാർക്ക് ദേവി ദർശനം നൽകിയതിന്‍റെ ഓർമയിലാണ് മകം തൊഴൽ നടത്തുന്നത്. സ്ത്രീകളെ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരേയും വടക്കേ പൂരപ്പറമ്പിലൂടെയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. മകം തൊഴാനെത്തുന്ന ഭക്തർക്ക് നിൽക്കാൻ നടപ്പന്തൽ അടക്കം എല്ലാം സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്

Asianet News Live | Malayalam Live News | Khamenei Death | Iran-Israel conflict | Breaking News