ആലപ്പുഴയില്‍ താറാവ് കർഷകനെ ഒഴുക്കിൽ കാണാതായി

Web Desk |  
Published : Jul 17, 2018, 04:57 PM ISTUpdated : Oct 02, 2018, 04:25 AM IST
ആലപ്പുഴയില്‍ താറാവ് കർഷകനെ ഒഴുക്കിൽ കാണാതായി

Synopsis

കേരളത്തില്‍ മഴക്കെടുതി രൂക്ഷം കുട്ടനാട്ടിൽ 128 പാsശേഖരങ്ങൾ വെള്ളത്തിനടിയിലായി

ആലപ്പുഴ: ചെന്നിത്തലയിൽ താറാവ് കർഷകനെ ഒഴുക്കിൽ കാണാതായി. തേങ്ങാത്തറ ബാബു ( 60 )വിനെയാണ് കാണാതായത്. നാട്ടുകാർ തിരച്ചിൽ തുടങ്ങി. 

മട വീഴ്ചയെത്തുടർന്ന് കുട്ടനാട്ടിൽ 128 പാsശേഖരങ്ങൾ വെള്ളത്തിനടിയിലായെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. 7316 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം നടപ്പാക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ലെന്നും മന്ത്രി പറഞ്ഞു. മടവീണ പാടശേഖരങ്ങൾ  കൃഷിമന്ത്രി വി എസ് സുനിൽകുമാർ സന്ദർശിച്ചു. 

മഴ ശക്തമായതോടെ വെള്ളം കേറിയ കോട്ടയത്ത് ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടങ്ങി. 45 പേരടങ്ങുന്ന സംഘമാണ് കോട്ടയത്ത് എത്തിയത്. കനത്തമഴയിൽ പത്തനംതിട്ട ജില്ലയിലും വലിയ തോതിൽ നാശനഷ്ടമുണ്ടായി. ആറന്മുള എഴിക്കാട് പട്ടിക ജാതി പട്ടിക വർഗ കോളനിയിലെ 175 ഓളം വീടുകളിൽ വെള്ളം കയറി. കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു
 
ഇടുക്കി മൂന്നാറിൽ കാലവർഷത്തിന് നേരിയ ശമനമുണ്ട്. നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ