
ചാലക്കുടി: ചാലക്കുടി നഗരത്തിലും പരിസരപ്രദേശത്തും കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം. പലയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റിൽ പല കെട്ടിടങ്ങളുടെയും മേൽക്കൂര പറന്നുപോയി. നഗരത്തിലെ സുരഭി സിനിമാ തീയറ്ററിന്‍റെ മേൽക്കൂരയും കാറ്റിൽ പറന്നു.
സിനിമ നടക്കുന്നlതിനിടയില്‍ മേൽക്കൂര പറന്നുപോയതോടെ പരിഭ്രാന്തരായ കാണികൾ എഴുന്നേറ്റോടി. നഗരമധ്യത്തിലുള്ള ബിജെപി ഓഫീസിന്‍റെയും മേൽക്കൂര പറന്നുപോയിട്ടുണ്ട്. റോഡിൽ നിർത്തിയിട്ട ഓട്ടോകൾ ശക്തമായ കാറ്റിൽ ഉരുണ്ടുപോയതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം നഗരത്തിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
പല പ്രധാനറോഡുകളിലും മരം വീണും ഗതാഗതതടസ്സമുണ്ടായി. റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ഏറെ നേരം ട്രാഫിക് ബ്ലോക്കുമുണ്ടായി. ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്ത കനത്ത മഴയിൽ പരിഭ്രാന്തിയിലാണ് ജനങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam