ദുരിത ബാധിത മേഖലകളില്‍ ടിപ്പര്‍ ലോറിയില്‍ അവശ്യവസ്തുക്കള്‍ എത്തിച്ച് ആരോഗ്യ കേരളം ജീവനക്കാര്‍

Published : Aug 22, 2018, 10:32 AM ISTUpdated : Sep 10, 2018, 02:47 AM IST
ദുരിത ബാധിത മേഖലകളില്‍ ടിപ്പര്‍ ലോറിയില്‍ അവശ്യവസ്തുക്കള്‍ എത്തിച്ച് ആരോഗ്യ കേരളം ജീവനക്കാര്‍

Synopsis

ഗോകുലം മെഡിക്കൽ കോളേജ്, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സംഘവും മെഡിക്കൽ ക്യാമ്പുകൾക്ക് സഹായവുമായെത്തി. ബോട്ടുകളിലും, ടിപ്പർ ലോറികളിലും, കാറുകളിലുമായാണ് മെഡിക്കൽ സംഘങ്ങൾ ക്യാമ്പുകളിലേക്ക് പോയത്. വെള്ളക്കെട്ട് കാരണം റോഡ് മാർഗം ഇനിയും എതിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ മെഡിക്കൽ സംഘത്തെ എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതായി സ്‌പെഷ്യൽ ഓഫീസർ ഡോ.ഷിനു അറിയിച്ചു.

ചെങ്ങനൂർ: ദുരിത ബാധിത മേഖലകളിൽ വൈദ്യ സഹായത്തിന് പുറമെ അവശ്യ വസ്തുക്കൾ എത്തിച്ച് ആരോഗ്യ കേരളം ജീവനക്കാർ.  ചെങ്ങന്നൂരിന്‍റെ ഉൾനാടൻ മേഖലയിൽ വെള്ളക്കെട്ട് നിലനിക്കുന്നതിനാൽ ജനം ഇപ്പോഴും ദുരിതത്തിലാണ്. ഇവർക്ക് വേണ്ട അവശ്യ വസ്തുക്കൾ എത്തിക്കാനാണ് ആരോഗ്യ കേരളം ജീവനക്കാരുടെ നേതൃത്വത്തിൽ ഒരു ടീം ചൊവ്വാഴ്ച സജ്ജമായത്.  പലയിടങ്ങളിലും ചെറിയ വാഹനങ്ങള്‍ക്ക് എത്തപ്പെടാന്‍ കഴിയുന്നില്ല. ഇതേതുടര്‍ന്ന് ടിപ്പര്‍ ലോറിയിലാണ് ആരോഗ്യ കേരളം ജീവനക്കാര്‍ അവശ്യ വസ്തുക്കളുമായി പുറപ്പെട്ടത്.  മെഡിക്കല്‍ ക്യാമ്പുകള്‍ക്കായി 21 മെഡിക്കല്‍ ടീമുകളാണ് ചൊവ്വാഴ്ച ചെങ്ങന്നൂര്‍ കണ്ട്രോള്‍ റൂമില്‍ നിന്ന് ചെങ്ങന്നൂരേക്ക് പോയത്.

56 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച സംഘം 3160 പേർക്ക് വൈദ്യ സഹായം നൽകി. 75 ഡോക്ടർമാർ, 55 നേഴ്‌സുമാർ,40 പാരാമെഡിക്കൽ ജീവനക്കാർ അടങ്ങുന്ന സംഘമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. ഇവരെ സഹായിക്കാൻ തമിഴ്നാട് കോയമ്പത്തൂർ കെ.ജി ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവും അർധ സൈനിക വിഭാഗമായ ഐ.ടി.ബി.പിയുടെ അംഗങ്ങളും ചെങ്ങനൂരിൽ എത്തി. 

ഗോകുലം മെഡിക്കൽ കോളേജ്, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സംഘവും മെഡിക്കൽ ക്യാമ്പുകൾക്ക് സഹായവുമായെത്തി. ബോട്ടുകളിലും, ടിപ്പർ ലോറികളിലും, കാറുകളിലുമായാണ് മെഡിക്കൽ സംഘങ്ങൾ ക്യാമ്പുകളിലേക്ക് പോയത്. വെള്ളക്കെട്ട് കാരണം റോഡ് മാർഗം ഇനിയും എതിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ മെഡിക്കൽ സംഘത്തെ എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതായി സ്‌പെഷ്യൽ ഓഫീസർ ഡോ.ഷിനു അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടപടികൾ പൂർത്തിയായി; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും
തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാന പദ്ധതിക്ക് കുരുക്ക്; പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിക്ക് ഡിപിസി അംഗീകാരം നിഷേധിച്ചു