
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്‍പ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോളിനെതിരെ കേരളത്തിൽ കേസുകൾ ഉണ്ടോ എന്ന് ഹൈക്കോടതി. വിശദാംശങ്ങൾ നാളെ അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നല്‍കി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം കേൾക്കവേ ആണ് കോടതി വിശദാംശങ്ങൾ തേടിയത്.
തനിക്ക് ഫോണിലൂടെ ഇപ്പോളും ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്ന് ലീന കോടതിയെ അറിയിച്ചു. പനമ്പള്ളി നഗറിലെ തന്‍റെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അധോലോക കുറ്റവാളി രവിപൂജാരി ആണെന്നും 25 കോടി രൂപ ആവശ്യപ്പെട്ടതായും ഹർജിയിൽ നടി പറഞ്ഞിരുന്നു.
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ താൻ തന്നെയെന്ന് അവകാശപ്പെട്ട് മുംബൈ അധോലോക രാജാവ് രവി പൂജാരിയുടെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിന് ഫോൺ കോൾ ലഭിച്ചിരുന്നു. ബ്യൂട്ടി പാർലർ ഉടമയായ നടി ലീന മരിയ പോൾ ഉൾപ്പെട്ടസംഘം ചിലരുടെ കോടികൾ പറ്റിച്ചെടുത്തെന്നും അത് തിരിച്ചുപിടിക്കാനാണ് താൻ ഇടപെട്ടതെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ഫോൺ സന്ദേശത്തിലുളളത്. കൊച്ചിയിൽ വെടിയുതിർത്തത് തന്‍റെ ആളുകളാണെന്നും തട്ടിപ്പിനു പിന്നിലെ പ്രധാനിയെ താൻ വകവരുത്തുമെന്നും രവി പൂജാരിയുടെ പേരിലെത്തിയ വിദേശ ഫോൺ കോൾ ആവർത്തിച്ചിരുന്നു. വാര്‍ത്ത ഇവിടെ വായിക്കാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam