ശബരിമല ദര്‍ശനത്തിന് എല്ലാവര്‍ക്കും സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി

Published : Oct 29, 2018, 12:14 PM ISTUpdated : Oct 29, 2018, 02:02 PM IST
ശബരിമല ദര്‍ശനത്തിന് എല്ലാവര്‍ക്കും സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി

Synopsis

ശബരിമല ക്ഷേത്ര ദർശനത്തിന് എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു

കൊച്ചി: ശബരിമല ക്ഷേത്ര ദർശനത്തിന് എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു. ക്ഷേത്രത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കും വിധം മണ്ഡലകാലത്തെ ഒരുക്കങ്ങൾ പൂർത്തിയാക്കണം.

അതേസമയം, ക്രിമിനൽ സ്വഭാവമുള്ളവർ കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയിൽ എത്തിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ക്രമസമാധാനം പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന സർക്കാരിന്‍റെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി.

എന്നാല്‍ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവർ  ആദ്യം പൊലീസിനെ ആയിരുന്നു സമീപിക്കേണ്ടതെന്ന് കോടതി വിമര്‍ശിച്ചു. അപക്വം എന്ന് വിശേഷിപ്പിച്ചാണ് യുവതികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്