മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണം; കെ സുരേന്ദ്രന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Jan 14, 2019, 7:57 AM IST
Highlights

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ ബി ജെ പി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം. യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. 

കൊച്ചി: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.  ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യം. 

എന്നാല്‍, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്നും സുരേന്ദ്രനെ പന്പയിലും സന്നിധാനത്തും പ്രവേശിക്കാൻ അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെടും. സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.

click me!