
കൊച്ചി: ഫാദർ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സി ബി ഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. 2012ലാണ് കൊച്ചി സി ബി ഐ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ സി ബി ഐ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു.
2004 ഓഗസ്റ്റ് 28നാണ് ചാലക്കുടി തുരുത്തിപറമ്പ് വരപ്രസാദമാതാ പള്ളി വികാരിയായിരുന്ന ഫാദർ ജോബ് ചിറ്റിലപ്പിള്ളി കുത്തേറ്റ് മരിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസാണ് പിന്നീട് സി ബി ഐയ്ക്ക് കൈമാറിയത്. ഫാദര്‍ ചിറ്റിലപ്പിളളിയോട് പ്രതിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നായിരുന്നു സി ബി ഐ കണ്ടെത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam