
തിരുവനന്തപുരം: രാജ്യത്ത് ദിനംതോറും ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ധനവില വർധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സർക്കാർ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരിൽ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 30 ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാൻ വകയില്ലാത്തവരാണ്. ഈ സ്ഥിതി മാറണം. വാഹനം ഉപയോഗിക്കുന്നവർ ഇന്ധനവില നൽകിയേ പറ്റുകയുള്ളൂ. നികുതി ഭാരം കുറയ്ക്കാൻ പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്താമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam