
കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയം അപകടത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ മൂന്നാം പ്രതിയും ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ് ഉടമയുമായ ജനീഷിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി. എസ്. ഡയസിൻ്റെ നടപടി. പാലാരിവട്ടം പോലീസ് നരഹത്യ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നരഹത്യ കുറ്റം നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. 2024 ഡിസംബർ 29ന് നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് വേദി തകർന്ന് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റത്. അപകടത്തിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് ജിസിഡിഎയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam