
ദില്ലി: കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താത്തത് എന്തുകൊണ്ടാണെന്ന് ഹിന്ദുമഹാസഭാ നേതാവ്. ഹാദിയ വിഷയത്തില്‍ റിപ്പബ്ലിക് ടെലിവിഷന്‍ നടത്തിയ ചര്‍ച്ചയിലാണ് ഹിന്ദുമഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി ഇക്കാര്യം ചോദിച്ചത്. ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവുവിനോടായിരുന്നു ചോദ്യം.
ലഷ്‌കര്‍, സിമി തുടങ്ങിയ ഭീകരഗ്രൂപ്പുകളാണ് ഹാദിയ കേസിന് പിന്നിലെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു ആരോപിച്ചു. കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. കേരള സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെതിരെ കണ്ണടയ്ക്കുകയാണ്.
മതപരിവര്‍ത്തനം ആളുകള്‍ക്കിടയില്‍ സംഘട്ടനമുണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞു. ഹാദിയയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ട വീഡിയോയുടെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ടിവി വിഷയം ചര്‍ച്ച ചെയ്തത്.
കേരളത്തിലെ കപട മതേതര സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെതിരെ കണ്ണടയ്ക്കുകയാണ്. ഇതിനെതിരെ സിപിഎം മുന്നോട്ട് വരുന്നില്ല. ഞങ്ങള്‍ നിസഹായരാണ്-രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam