
ദില്ലി: ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോയെന്ന ഭയം നിമിത്തം ഹിന്ദുക്കളായ പല കോണ്‍ഗ്രസ് നേതാക്കളും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്ന പരാതിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് കുറയുമോയെന്ന ഭയമുണ്ടെന്നും അത് മൂലമാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാത്തതെന്നും ദിഗ്‍വിജയ് സിങ് വെളിപ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്ന കാലം മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മുതല്‍ ലക്ഷദ്വീപു വരെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ താന്‍ സജീവമായിരുന്നു. 95 ശതമാനം വോട്ടുകളും ഹിന്ദു വോട്ടര്‍മാരില്‍ നിന്ന് ആയിരുന്ന കാലത്തായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഇതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലഭിക്കുന്നതില്‍ 20 ശതമാനം മാത്രമാണ് ഹിന്ദു വോട്ടുകള്‍ എന്നും ഗുലാം നബി ആസാദ് പറഞ്ഞു.
താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയാല്‍ ഹിന്ദുവോട്ടുകള്‍ നഷ്ടമാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമുള്ളതായി ഗുലാം നബി ആസാദ് പറഞ്ഞു. അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തിലാണ് ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തല്‍ . എന്നാല്‍ ഹിന്ദുക്കളെ അപമാനിക്കാനാണ് ഗുലാംനബി ആസാദ് ശ്രമിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam