ഒടുവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടു; ശബരിമലയില്‍ പ്രകോപനസമരം വേണ്ട

By Web TeamFirst Published Oct 18, 2018, 6:40 PM IST
Highlights

ശബരിമല വിഷയത്തില്‍ ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമല വിഷയത്തിൽ എഐസിസിയുടെയും കെപിസിയുടെയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ലെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം  മുല്ലപ്പളി രാമചന്ദ്രൻ പറഞ്ഞത്. കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്നും അതിനാല്‍ ഹൈക്കമാന്‍റിന്‍റെ അനുമതി തേടിയിട്ടില്ലെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല പറഞ്ഞത്.

ദില്ലി:ശബരിമല വിഷയത്തില്‍ തീവ്രസമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമല വിഷയത്തിൽ എഐസിസിയുടെയും കെപിസിയുടെയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ലെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം  മുല്ലപ്പളി രാമചന്ദ്രൻ പറഞ്ഞത്. കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്നും അതിനാല്‍ ഹൈക്കമാന്‍റിന്‍റെ അനുമതി തേടയിട്ടില്ലെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല പറഞ്ഞത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെ ചരിത്ര വിധിയെന്ന അഭിപ്രായത്തോടെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്.കേരളത്തിലും ആദ്യം കോടതി വിധി നടപ്പാക്കണമെന്ന രീതിയില്‍ പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് എതിര്‍പ്പുമായി കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു. 

click me!