'ഹിന്ദുക്കള്‍ക്ക് ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്'; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

By Web TeamFirst Published Oct 29, 2018, 10:27 PM IST
Highlights

ഹിന്ദുക്കള്‍ക്ക് ക്ഷമ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റിയ സുപ്രീംകോടതി നടപടിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 

ദില്ലി:  ഹിന്ദുക്കള്‍ക്ക് ക്ഷമ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റിയ സുപ്രീംകോടതി നടപടിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 

ഹിന്ദു വിശ്വാസത്തിന്റെ മൂലക്കല്ലാണ് ശ്രീ രാമന്‍ എന്ന് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി വിശദമാക്കി. അയോധ്യയെ ഹിന്ദു മുസ്ലിം പ്രശ്നമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഹിന്ദുക്കള്‍ക്ക് ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷമ നശിച്ച് ഹിന്ദുക്കള്‍ എന്തെങ്കിലും ചെയ്ത് കൂട്ടുമോയെന്ന് ഭയക്കുന്നുണ്ടെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. 

അയോധ്യക്കേസില്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍‌ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിക്കുന്ന തീയതിയും ബഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം.
 

click me!