
ദില്ലി: ദില്ലിയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കുന്നത് വിലക്കി സുപ്രീംകോടതി. ദില്ലിയിൽ പതിനഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ വിധി സുപ്രീംകോടതി ശരിവച്ചു.
അന്തരീക്ഷ മലിനീകരണം തടുക്കാനാവാത്ത സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. പഴക്കം ചെന്ന വാഹനങ്ങളുടെ പട്ടിക മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ഗതാഗത വകുപ്പിന്‍റെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശം നൽകി. വായുമലീനികരണം രൂക്ഷമാകുന്നത് ആശങ്കാജനകമെന്ന് കോടതി, സമൂഹ മാധ്യമങ്ങൾ വഴി മലിനീകരണത്തെ കുറിച്ചുള്ള പരാതികൾ അറിയിക്കാൻ സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam