ലൈം​ഗികാരോപണ വിവാദം: ഹിന്ദുസ്ഥാൻ ടൈംസ് പൊളിറ്റിക്കൽ എഡിറ്റർ പ്രശാന്ത് ഝാ രാജിവച്ചു

Published : Oct 08, 2018, 11:26 PM IST
ലൈം​ഗികാരോപണ വിവാദം: ഹിന്ദുസ്ഥാൻ ടൈംസ് പൊളിറ്റിക്കൽ എഡിറ്റർ പ്രശാന്ത് ഝാ രാജിവച്ചു

Synopsis

സഹപ്രവർത്തക ഉയർത്തിയ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാജിവയ്ക്കുന്നുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന പ്രശാന്ത് ഝായുടെ രാജിക്കത്തിൽ പറയുന്നത്.   

ദില്ലി: ബോളിവുഡിന് പുറമെ മാധ്യമ രംഗത്തെയും മി ടു ക്യാംപെയിൻ പിടിച്ചുകുലുക്കുന്നു. വനിതാ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഹിന്ദുസ്ഥാൻ ടൈംസ് പൊളിറ്റിക്കൽ എഡിറ്റർ പ്രശാന്ത് ഝാ രാജിവച്ചു. മീ ടു ക്യാംപെയിനിൽ ദേശീയ മാധ്യമ രംഗത്ത് നിന്നുള്ള ആദ്യപടിയിറക്കമാണിത്. സഹപ്രവർത്തക ഉയർത്തിയ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാജിവയ്ക്കുന്നുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന പ്രശാന്ത് ഝായുടെ രാജിക്കത്തിൽ പറയുന്നത്. 

നിരവധി വനിതാ മാധ്യമപ്രവർത്തകരാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യ മുൻ എഡിറ്റർ ഗൗതം അധികാരി, ടൈംസിന്റെ ഹൈദരാബാദ് റസിഡൻറ് എഡിറ്റർ കെആർ ശ്രീനിവാസ് എന്നിവരും ആരോപണ നിഴലിലാണ്. ഓൺലൈൻ വാർത്താ പോർട്ടലുകളായ ദ വയർ, ദ ക്വിന്റ് എന്നിവയിലെ മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 

ലൈംഗിക അതിക്രമങ്ങൾ നേരിടാൻ ശക്തമായ ആഭ്യന്തര സംവിധാനം ഉണ്ടെന്നായിരുന്നു ഇതിനോട് സ്ഥാപനങ്ങളുടെ പ്രതികരണം. ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ബി.ജെ. കോൽസെ പാട്ടീലിനെതിരെയും യുവ മാധ്യമപ്രവർത്തക രംഗത്തു വന്നിട്ടുണ്ട്. അനുഭവങ്ങൾ തുറന്നു പറയുന്ന മാധ്യമപ്രവർത്തകരെ പിന്തുണയ്ക്കുമെന്ന് ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് പ്രഖ്യാപിച്ചു. വെളിപ്പെടുത്തലുകളെ കേന്ദ്രമന്ത്രി മനേക ഗാന്ധിയും സ്വാഗതം ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുതിക്കാൻ ബുള്ളറ്റ് ട്രെയിൻ, പറക്കാൻ വിമാനങ്ങൾ, ഊർജത്തിന് ആണവം; 2026ൽ കേന്ദ്ര സർക്കാറിന്റെ സ്വപ്ന പദ്ധതികൾ
ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും