
ദില്ലി: ലോക പ്രശസ്ത ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയയുടെ മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ മുഷീറുൽ ഹസൻ നിര്യാതനായി. 71 ാം വയസിലാണ് അദ്ദേഹം വിടവാങ്ങിയത്.
ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം. ദക്ഷിണ ഏഷ്യയിലെ ഇസ്ലാമിനെക്കുറിച്ചും ഇന്ത്യാ വിഭജനത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 1949 ഓഗസ്റ്റ് 15 നായിരുന്നു ജനനം. രാജ്യം പത്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
രാജ്യത്തിന് മികച്ച ചരിത്രകാരനെയാണ് നഷ്ടമായതെന്ന് വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ പ്രതികരിച്ചു. ഇന്ന് തന്നെ സംസ്കാരം നടത്തുമെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam