പുൽവാമ ഭീകരാക്രമണം: സിആർപിഎഫ് സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന വാർത്തകൾ ആഭ്യന്തര മന്ത്രാലയം തള്ളി

By Web TeamFirst Published Feb 17, 2019, 9:18 PM IST
Highlights

പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആർപിഎഫ് സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് സൈനികരെ വിമാനത്തിൽ കൊണ്ടുപോവണമെന്ന അപേക്ഷ മന്ത്രാലയം തള്ളിയെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. 

ദില്ലി: പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആർപിഎഫ് സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് സൈനികരെ വിമാനത്തിൽ കൊണ്ടുപോവണമെന്ന അപേക്ഷ മന്ത്രാലയം തള്ളിയെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. സിആർപിഎഫ് സൈനികർക്ക് ശ്രീനഗറിലേക്ക് പോകാന്‍ വിമാന സൗകര്യം ലഭ്യമാക്കിയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം. 

കഴിഞ്ഞ ദിവസമാണ്  ജമ്മു - ശ്രീനഗര്‍ ദേശീയ പാതയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തിയായിരുന്നു.  വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് ആക്രമണം നടത്തിയത്. 
 

click me!