പച്ചക്കറിക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ഹോര്‍ട്ടികോര്‍പ്പ്

By Web TeamFirst Published Aug 19, 2018, 3:22 PM IST
Highlights

ഹോര്‍ട്ടികോര്‍പ്പിന്‍റെ സ്റ്റാളുകളിൽ നിന്നും ആവശ്യത്തിനുള്ള പച്ചക്കറി മിതമായ വിലയ്കു ലഭ്യമാക്കുന്നുണ്ടന്ന് ചെയർമാൻ വിനയൻ അറിയിച്ചു. കൊച്ചിയില്‍ പച്ചക്കറിക്ക് കൊള്ളവിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ പച്ചക്കറിക്ക് ഈടാക്കുന്നത് മൂന്നിരട്ടി വിലയാണ്. ക്യാരറ്റിന് ഇവിടെ കിലോയ്ക്ക് 100 രൂപയാണ് ഈടാക്കുന്നത്. ഇതേതുടര്‍ന്ന് വ്യാപാരികളെ കയ്യേറ്റം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നു.
 
തിരുവനന്തപുരം:പ്രളയത്തിന് ശേഷം വിപണിയില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ഹോര്‍ട്ടികോര്‍പ്പ്. ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ നിന്ന് മിതമായ വിലയ്ക്ക് പച്ചക്കറി നല്‍കും. അമിതവില പച്ചക്കറിക്ക് ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

click me!