
കാസർകോട്: മണൽ കയറ്റിവന്ന ടിപ്പർലോറിലോറി സ്ക്കൂട്ടിയിലിടിച്ചു ടൈലറിംഗ് ഷോപ്പ് ഉടമയായ വീട്ടമ്മ മരിച്ചു. കാസർകോഡ് മുള്ളേരിയ അടുക്കയിലെ സുരേഷിന്റെ ഭാര്യ ബിന്ദുവാണ് (44) മരിച്ചത്. മുള്ളേരിയ അടുക്കം റോഡിൽ ശനിയാഴ്ച രാവിലെയാണ് അപകടം. രാവിലെ മുള്ളേരിയ ടൗണിലെ ടൈലറിംഗ് ഷോപ്പിലേക്ക് സ്ക്കൂട്ടറിൽ പോകുന്ന വഴി അമിത വേഗതയിൽ മംഗലാപുരം ഭാഗത്തുനിന്നുംമണലുമായി വന്ന ടിപ്പർലോറി ബിന്ദുവിന്റ സ്‌കൂട്ടിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബിന്ദുവിന്റെ തലയിൽകൂടി ലോറിയുടെ ടയർ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ബിന്ദു മരിച്ചിരുന്നു. ആദൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam